ആദ്യ ഇലക്ട്രിക് എസ്യുവിയായ എന്യക് iV വെളിപ്പെടുത്തി സ്കോഡ. വിഷന്‍ ഇന്‍ കണ്‍സെപ്റ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന്റെ അവതരണം. ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ MEB മോഡുലാര്‍ ഇലക്ട്രിക് കാര്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ നിര്‍മ്മാണ മോഡലാണ് എന്യക് iV ഓള്-ഇലക്ട്രിക് എസ്യുവി. ഒറ്റ ചാര്‍ജില്‍ 510 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് സാധ്യമാണെന്നും കമ്പനി അവകാശപ്പെടുന്നു.
റിയര്‍ അല്ലെങ്കില്‍ ഓള്-വീല്‍ ഡ്രൈവ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. സ്കോഡ ഒക്ടാവിയയേക്കാള്‍ നീളം കുറവാണെങ്കിലും സ്കോഡ കോഡിയാക് പോലെ ഇന്റീരിയര്‍ സ്പേസ് വാഗ്ദാനം ചെയ്യുന്നു.
മൂന്ന് ബാറ്ററി ഓപ്ഷനുകളിലും, അഞ്ച് പതിപ്പുകളുമായിട്ടുമാകും വാഹനം വിപണിയില്‍ എത്തുക. 146 bhp മുതല്‍ 302 bhp വരെ കരുത്ത് നല്കുന്ന എന്യക് 50 iV, എന്യക് 60 iV, എന്യക് 80 iV, എന്യക് 80x iV, എന്യക് RS iV.
4,649 mm നീളം, 1,879 mm വീതി, 1,616 mm ഉയരം, 2,765 mm വീല്‍ബേസ് എന്നിങ്ങനെയാണ് ഇലക്ട്രിക് എസ്യുവിയുടെ അളവുകള്‍. 585 ലിറ്ററാണ് വാഹനത്തിന്റെ ബൂട്ട് ശേഷി. സ്കോഡയുടെ 125 വര്‍ഷത്തെ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിനാണ് എന്യക് iV തുടക്കം കുറിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക