യു.എസ് ഓപ്പണില്‍ ഇന്ത്യൻ താരമായ സുമിത് നഗാല്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. കഴിഞ്ഞ വര്‍ഷം സാക്ഷാല്‍ റോജര്‍ ഫെഡറര്‍ക്ക് എതിരെ ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം നടത്തിയ താരം ഇത്തവണ സീഡ് ചെയ്യാത്ത അമേരിക്കന്‍ താരം ബ്രോഡിലി ക്ളാനെ ആണ് മറികടന്നത്.
കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരും
4 സെറ്റ് നീണ്ട പോരാട്ടത്തിലും മികച്ച ഫോമിലായിരുന്നു താരം. എതിരാളിയുടെ സര്‍വീസ് 6 തവണ ബ്രൈക്ക് ചെയ്ത താരം മത്സരത്തില്‍ ഉടനീളം ആധിപത്യം പുലര്‍ത്തി. ആദ്യ സെറ്റില്‍ അമേരിക്കന്‍ താരത്തെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്ത നഗാല്‍ 6-1 നു ആണ് സെറ്റ് കയ്യിലാക്കിയത്.
രണ്ടാം സെറ്റിലും സമാനമായ ഫോമിലായിരുന്ന താരം 6-3 നു സെറ്റ് സ്വന്തമാക്കി മത്സരത്തില്‍ മുന്‍തൂക്കം നേടി. എന്നാല്‍ മൂന്നാം സെറ്റില്‍ മത്സരത്തില്‍ ആദ്യമായി ബ്രൈക്ക് വഴങ്ങിയ നഗാല്‍ സെറ്റ് 6-3 നു കൈവിട്ടു. എന്നാല്‍ നാലാം സെറ്റില്‍ അതിശക്തമായി തിരിച്ചു വന്ന ഇന്ത്യന്‍ താരം തുടര്‍ച്ചയായ ബ്രൈക്കുകള്‍ നേടി എതിരാളിയെ സമ്മര്‍ദത്തിലാക്കി. 6-1 നു നാലാം സെറ്റ് നേടിയ താരം മത്സരവും രണ്ടാം റൗണ്ട് പ്രവേശനവും എളുപ്പമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക