മദ്യലഹരിയില്‍ വന്ന് രോഗിയായ അച്ഛന്റെ വാരിയെല്ല് ചവിട്ടിയൊടിച്ച സംഭവത്തില്‍ മകന് അറസ്റ്റിലായി. സംഭവത്തില്‍ മകന് ജോസി ജോണി (38)നെയാണ് കറുകച്ചാല്‍ പോലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ച രാവിലെ 11.30 ഓടെ മദ്യപിച്ചെത്തിയ ജോസി പിതാവായ ജോണ്‍ തോമസിനെ കട്ടിലിൽ നിന്ന് വലിച്ച് നിലത്തിട്ട ശേഷം വയറിൽ ചവിട്ടുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ അമ്മ അന്നമ്മയെയും ഇയാൾ മർദിച്ചു. ശേഷം വീട്ടില്‍ നിന്ന് ജോസി ഇറങ്ങിപ്പോകുകയും ചെയ്തു.
അയല്‍വാസികളുടെ സഹായത്തോടെ അദ്ദേഹത്തെ ചെത്തിപ്പുഴയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു. ജോണ്‍ തോമസിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രക്തസ്രാവത്തെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയകള്‍ നടത്തി. ഒളിവിൽപോയ ജോസിയെ കറുകച്ചാൽ പൊലീസ് ബുധനാഴ്ച ശാന്തിപുരത്തു നിന്ന് പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക