മലയാള സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്രൈം ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ‘അഞ്ചാം പാതിര’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു. അഞ്ചാം പാതിരയുടെ സംവിധായകന് മിഥുന് മാനുവല്‍ തോമസ് തിരുവോണ ദിവസത്തിലാണ് താന്‍ തന്നെ ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുന്നുവെന്ന വിവരം
സൽവാ ഹുസൈൻ: ഹൃദയം ബാഗിലേന്തി നടക്കുന്നവൾ
അറിയിച്ചത്. മലയാള സിനിമയില്‍ ഇതുവരെ ഇറങ്ങിയിട്ടുള്ള ക്രൈം ത്രില്ലറുകളുടെ കണക്കെടുത്താൽ ഏറ്റവും മികച്ചത് എന്ന പേര് വന്നിട്ടുള്ള ചിത്രമാണ് അഞ്ചാം പാതിര. അഞ്ച് ആഴ്ചയ്ക്കുള്ളില്‍ അന്‍പത് കോടിയാണ് അഞ്ചാം പാതിരയ്ക്ക് ലഭിച്ചത്.കുഞ്ചാക്കോ ബോബന്, ഷറഫുദീന്‍, ഉണ്ണിമായ, ശ്രീനാഥ് ഭാസി, ജിനു ജോസഫ്, ഇന്ദ്രന്‍സ്, രമ്യ നമ്ബീശന്‍
തുടങ്ങിയവരാണ് അഞ്ചാം പാതിരയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആഷിക്ക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന് തന്നെയാണ് മലയാളത്തില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുഷിന് ശ്യാമായിരുന്നു ചിത്രത്തിന്റെ സംഗീത
സംവിധായകന്. ഷൈജു ശ്രീധരന്റെ എഡിറ്റിങ്ങും ഷൈജു ഖാലിദ് ഛായാഗ്രഹണവും നിർവഹിച്ചു.ഹിന്ദി റീമേക്കിന്റെ നിര്‍മ്മാണം റിലയന്‍സ് എന്റർടൈൻമെന്റും ആഷിക്ക് ഉസ്മാനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത് എന്നാണ് മിഥുന് മാനുവല്‍ തോമസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക