കൊവിഡ് വരുത്തിയ മാറ്റങ്ങളിൽ ഒന്നാണ് അതു വരെയുള്ള തൊഴില്‍ രീതികളിൽ നിന്ന് വ്യത്യസ്തമായി വർക്ക് ഫ്രം ഹോം.
ഇങ്ങനെ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചപ്പോള്‍ തൊഴില്‍ ദാതാക്കള്‍ക്കും തൊഴിലാളികള്‍ക്കും ചില ഗുണങ്ങള്‍ ഉണ്ടായി എന്നാണ് സർവേ പറയുന്നത്. കൊവിഡ് കാരണം വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ 5520 രൂപയാണ് ഒരു മാസം ലാഭിക്കുന്നതെന്നാണ് അടുത്തിടെ നടത്തിയ ഒരു സര്‍വേ വ്യക്തമാക്കുന്നത്. 1000 ത്തോളം തൊഴിലാളികളിലായി ഇന്ത്യയിലെ ഏഴ് മെട്രോ നഗരങ്ങളിലായിരുന്നു സർവേ.
ജൂണ്‍, ജൂലൈ മാസങ്ങളിലാണ് സര്‍വേ നടത്തിയത്. ഒരു ശരാശരി ഇന്ത്യന്‍ തൊഴിലാളി പ്രതിമാസം വര്‍ക്ക് ഫ്രം ഹോമായി തൊഴിലെടുത്തതിലൂടെ 5,520 രൂപയോളം ലാഭിക്കുന്നതായാണ് കണ്ടെത്തിയത്. ഇന്ത്യന്‍ കമ്പനിയായ Awfis ആണ് സര്‍വേ നടത്തിയത്. ഉത്പാദനക്ഷമതയില്‍ വിട്ടുവീഴ്ച ചെയ്യാതെ വീട്ടില്‍നിന്ന് ജോലി ചെയ്യാന്‍ കഴിയുമെന്ന് ആളുകള്‍ മനസിലാക്കിയതായും സര്‍വേയില്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത 1000 തൊഴിലാളികളില്‍ 74 ശതമാനവും വീട്ടില്‍നിന്ന് ജോലി ചെയ്യാനാണ് താത്പര്യം പ്രകടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക