ഇടുക്കിയിലെ ഒരു ഏലത്തോട്ടം ഉടമ തന്റെ പുതിയ വണ്ടിക്കായി ഫാൻസി നമ്പർ സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്കാണ്. നെല്ലിക്കാട് പൊട്ടൻകാട് ചിറക്കൽ സിഡി ബോബനാണ് ലക്ഷങ്ങൾ മുടക്കി ഇഷ്ട നമ്പർ ലേലത്തിൽ കരസ്ഥമാക്കിയത്.
ജിഎൽസി സീരിസിലുള്ള ബെൻസ് കാറിന് KL69 C 3333 എന്ന നമ്പർ ലഭിക്കാൻ 1.98 ലക്ഷം രൂപ മുടക്കിയത്. കാറിന്റെ വില 85 ലക്ഷം രൂപ. ലേലത്തിൽ മറ്റു 2 പേർ കൂടി പങ്കെടുത്തിരുന്നു.
ഉടുമ്പൻചോല മോട്ടർ വാഹനവകുപ്പ് ഓഫിസ് ആരംഭിച്ച ശേഷം ഫാൻസി നമ്പറിനായി നടന്ന ഏറ്റവും ഉയർന്ന തുകയുടെ ലേലമാണിതെന്നു ജോയിന്റ് ആർടിഒ എം.കെ. ജയേഷ്കുമാർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക