ഇന്ത്യയെ ചർച്ചയ്ക്ക് ക്ഷണിച്ച് ചെെന. അതിർത്തിയിൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ചർച്ചയ്ക്ക് ചൈനയുടെ ശ്രമം. റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെ മന്ത്രിതല ചര്‍ച്ചയ്ക്ക് ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്ഹെ രാജ്നാഥ് സിങ്ങിനോട് സമയം ചോദിച്ചു. എന്നാല്‍ ഇന്ത്യ ഇതിനോട് പ്രതികരിച്ചിട്ടില്ല.
കിഴക്കന്‍ ലഡാക്കിലെ പാങ്ങോംഗ് നിയന്ത്രണ രേഖയോട് ചേര്‍ന്ന് ചൈനീസ് സേന കടന്നു കയറ്റത്തിന് ശ്രമിച്ചതോടെയാണ് ഇന്ത്യ-ചൈന ബന്ധം വീണ്ടും വഷളായത്. അഞ്ഞൂറില്‍ അധികം വരുന്ന ചൈനീസ് സൈനികരാണ് കടന്നു കയറാന്‍ ശ്രമിച്ചത്. പാംഗോങ് തടാകത്തിനു തെക്കുള്ള മലനിരകള്‍ കൈയേറാനെത്തിയ ചൈനീസ് സൈന്യത്തെ തുരത്തിയ ഇന്ത്യ മേഖലയിലെ ആറോ ഏഴോ തന്ത്രപ്രധാന കുന്നുകളില്‍ മേധാവിത്വം ഉറപ്പിച്ചു.
മേഖലയിലെ സംഘര്‍ഷത്തിന് അയവുവരുത്താന്‍ വ്യാഴാഴ്ച ബ്രിഗേഡ് കമാന്‍ഡര്‍തല ചര്‍ച്ച നടന്നെങ്കിലും ചൈനയുടെ കടുത്ത നിലപാട് കാരണം ധാരണയിലെത്താനായില്ല.
സ്ഥിതി വിലയിരുത്താന്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കരസേനാ മേധാവി ജനറല്‍ എം.എം. നരവണെ വ്യാഴാഴ്ച ലേയിലെത്തി. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്.കെ.എസ്. ഭദൗരിയയും കിഴക്കന്‍ എയര്‍കമാന്‍ഡിലെ വിവിധ സ്ഥലങ്ങളില്‍ സൈനിക സംവിധാനം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക