ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം സെപ്റ്റംബർ 10ന് കൊറോണ നിയന്ത്രണങ്ങള്‍ പാലിച്ച് വീടുകള്‍ കേന്ദ്രീകരിച്ച് നടത്തുമെന്ന് ബാലഗോകുലം. ആഘോഷത്തിന് തുടക്കം കുറിച്ച് പതാകദിനം ആറിന് 5000 കേന്ദ്രങ്ങളില്‍ ആചരിക്കും.
വീടുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് താലൂക്ക് തലങ്ങളില്‍ കൃഷ്ണലീലാകലോത്സവം ഓണ്‍ലൈനായി സംഘടിപ്പിക്കുമെന്നും സാംസ്കാരിക സമ്മേളനങ്ങളുണ്ടാകുമെന്നും ബാലഗോകുലം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനവ്യാപകമായി ഒരു ലക്ഷം കുട്ടികള്‍ പങ്കെടുക്കും.
ആസിഫ് അലിയുടെ ” എ രഞ്ജിത്ത് സിനിമ ” ; അണിയറയിൽ ഒരുങ്ങുന്നത് റൊമാന്റിക്ക് ത്രില്ലർ
ബാലഗോകുലം ബാലസംസ്കാരകേന്ദ്രം വര്‍ഷന്തോറും സമര്‍പ്പിക്കുന്ന ജന്മാഷ്ടമി പുരസ്കാരം പ്രശസ്ത ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരന്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് അഞ്ചിന് കോഴിക്കോട് ചേരുന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍ നായര്‍ സമര്‍പ്പിക്കും. ബാലദിനാഘോഷത്തോട് അനുബന്ധിച്ചുള്ള വിവിധ പരിപാടികള്‍ക്ക് ഓരോ പ്രദേശത്തെയും സാമൂഹിക സംഘടനാ നേതാക്കളും ആദരണീയ വ്യക്തികളും നേതൃത്വം നല്‍കും.
എട്ട്, ഒമ്ബത്, 10 തീയതികളില്‍ വീടുകള്‍ വൃന്ദാവനമാക്കി കൃഷ്ണകുടീരങ്ങള്‍ നിര്‍മിക്കും. നിറക്കൂട്ടുകളൊരുക്കും. കൃഷ്ണപ്പൂക്കളം, കണ്ണനൂട്ട്, ഭജനസന്ധ്യ, ദീപക്കാഴ്ച എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിക്കുക.
ശ്രീകൃഷ്ണജയന്തി നാളില്‍ ബാലികാബാലകന്മാര് രാധാകൃഷ്ണ വേഷമണിഞ്ഞ് അച്ഛനമ്മമാര്‍ക്കൊപ്പം വിശ്വശാന്തിക്ക് വേണ്ടി പ്രാര്‍ഥിച്ചും കൊറോണ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ചും വീടുകളില്‍ നിര്‍മിക്കുന്ന കൃഷ്ണകുടീരങ്ങള്ക്ക് മുന്നില്‍ ദീപകാഴ്ച്ചകള് ഒരുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക