ബെംഗളുരു: മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ മുതല്‍ രാഗിണിയുടെ യെലഹങ്കയിലെ വീട്ടില്‍ സി.സി.ബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു.
ഇതിന് ശേഷം രാഗിണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ രാഗിണിക്ക് നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട രാഗിണി ഇന്നലെ സി.സി.ബി ആസ്ഥാനത്ത് ഹാജരായിരുന്നില്ല. ഈ സാഹചര്യത്തില്‍ കോടതിയില്‍നിന്ന് സെര്‍ച്ച് വാറണ്ടുമായാണ് വെള്ളിയാഴ്ച രാവിലെ തന്നെ രാഗിണിയുടെ യെലഹങ്കയിലെ വീട്ടില്‍ സി.സി.ബി. ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയിരുന്നത്.
രാഗിണി ദ്വിവേദിയുടെ സുഹൃത്തായ രവിശങ്കര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. ലഹരിമരുന്ന് കേസില്‍ രവിശങ്കറിന് കൃത്യമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക