സിനിമ മേഖലയിൽ നിരവധി സുഹൃത്തുക്കളുള്ള നടിയാണ് ഭാവന. മഞ്ജു വാര്യരും സംയുക്ത മേനോനുമായും അടുത്ത ബന്ധമാണ് ഭാവന സൂക്ഷിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇവരുടെ ഒന്നിച്ചുള്ള ചിത്രമാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഇവർ കണ്ടുമുട്ടുന്നത്. ഭാവനയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
‘ആത്മാർഥ സുഹൃത്തുക്കളെന്നാൽ ദൈവം തരാൻ മറന്ന സഹോദരങ്ങളാണ്’ എന്ന ക്യാപ്ഷനോടെയാണ് ഭാവന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
കുടുംബംപോലെയാണ് സുഹൃത്തുക്കളെന്നും സോൾ സിസ്റ്റേഴ്സാണെന്നും താരം കുറിച്ചിട്ടുണ്ട്. കണ്ടുമുട്ടൽ രസകരമായിരുന്നെന്നും താരം വ്യക്തമാക്കുന്നു. സംയുക്തയുടെ വീട്ടിൽ വച്ചായിരുന്നു കൂടിച്ചേരൽ എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക