2020 ഓഗസ്റ്റ് മാസത്തില്‍ ആഭ്യന്തര വിപണിയില്‍ മികച്ച വില്‍പ്പന കൈവരിച്ച് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ. 2019 ഓഗസ്റ്റ് മാസത്തില്‍ 5,704 യൂണിറ്റുകള്‍ മാത്രമാണ് ബ്രാന്‍ഡ് വിറ്റഴിച്ചതെങ്കില്‍ 2020 ഓഗസ്റ്റില്‍ അത് 8,060 യൂണിറ്റാക്കി ഉയര്‍ത്താന്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചു. ഇതോടെ 41 ശതമാനത്തിന്റെ വര്‍ധനവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.
മൊത്ത വില്‍പ്പനയില്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ 19 ശതമാനത്തിന്റെ വളര്‍ച്ചയും ഉണ്ടായി. ക്വിഡ് വളരെക്കാലമായി ഇന്ത്യയില്‍ വില്‍ക്കുന്ന ഒന്നാം നമ്പര്‍ റെനോ കാറാണ്. എന്നാല്‍ 2020 ഓഗസ്റ്റില്‍ ട്രൈബര്‍ വില്‍പ്പന ക്വിഡ് വില്‍പ്പനയെ മറികടന്നു.
2020 ഓഗസ്റ്റില്‍ റെനോ ട്രൈബര്‍ വില്‍പ്പനയുടെ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കി. പോയ മാസം, ട്രൈബറിന്റെ 3,906 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ ബ്രാന്‍ഡിന് സാധിച്ചു. 2019 ഓഗസ്റ്റ് മാസത്തില്‍ ഇത് 2,490 യൂണിറ്റികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക