ഇംഗ്ലണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന വിറ്റാലിറ്റി ടി-20 ബ്ലാസ്റ്റില്‍ മദ്യ കമ്പനികളുടെ ലോഗോയുള്ള ജേഴ്സി ധരിക്കില്ലെന്ന് പാകിസ്ഥാന് താരം ബാബര്‍ അസം തന്റെ ഇംഗ്ലീഷ് കൗണ്ടി ക്ലബ് സോമര്‍സെറ്റിനെ അറിയിച്ചു. ചൊവ്വാഴ്ച പാകിസ്ഥാന്റെ പര്യടനം അവസാനിച്ചതിനുശേഷം സോമര്‍സെറ്റില്‍ ചേര്‍ന്ന താരം ക്ലബിനായുള്ള ആദ്യ മത്സരത്തില്‍ ധരിച്ച ജെഴ്സിയില്‍ മദ്യ കമ്പനിയുടെ ലോഗോ ഉണ്ടായിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് കൊല്ലത്ത്
ഇതിനെതിരെ പാക് ആരാധകര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പാക് ക്യാപ്റ്റന്‍ നിലപാട് വ്യക്തമാക്കിയത്. ഇംഗ്ലണ്ടിലെ വിറ്റാലിറ്റി ടി-20 ബ്ലാസ്റ്റില്‍ അണിഞ്ഞ ജേഴ്സിയിലാണ് മദ്യ കമ്പനിയുടെ പേരുണ്ടായിരുന്നത്. ജേഴ്സിയില്‍ മദ്യകമ്പനിയുടെ പേര് വന്നതോടെ പാക് ആരാധകര്‍ താരത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. ഇസ്ലാം മതവിശ്വാസ പ്രകാരം മദ്യം നിഷിദ്ധമാണെന്നും അതിനാല്‍ ജേഴ്സിയിലെ പേര് ഒഴിവാക്കണമെന്നുമായിരുന്നു പാക് ആരാധകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക