ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമിക്ക് ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള മോഡലാണ് ‘നോട്ട് സീരീസ്’. പുത്തൻ മാറ്റങ്ങളുമായിട്ടായിരിക്കും നോട്ട് സീരീസിലെ പത്താമന്‍ എത്തുക എന്നതാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം ഫോണിനെ കുറിച്ചുള്ള കൂടതല്‍ വിവരങ്ങള്‍ ഷവോമി പുറത്തുവിടുമെന്നാണ് സൂചന.
55 ഇഞ്ച് സ്മാര്‍ട്ട് ടിവി അവതരിപ്പിച്ച് റിയല്‍ മീ
നോട്ട് 10 സീരീസില്‍ തന്നെ മൂന്നോ അതിലധികമോ ഫോണുകള്‍ ഇത്തവണയും റെഡ്മി പുറത്തിറക്കിയേക്കും. എക്സ് 3 എന്ന മോഡല്‍ ഷവോമിയുടെ സബ് ബ്രാന്‍ഡായ പോകോയില്‍ നിന്ന് വൈകാതെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. എക്സ് 3ക്ക് കരുത്ത് പകരുന്നത് സ്നാപ്ഡ്രാഗണിെന്റ ഏറ്റവും പുതിയ 732 ജി പ്രൊസസറാണ്.
നോട്ട് 10ലൂടെ ആയിരിക്കും റെഡ്മി ആദ്യമായി നോട്ട് സീരീസില്‍ 5ജി പരീക്ഷിക്കുക. നോട്ട് 10ന് കരുത്ത് പകരുക 5ജി പിന്തുണയുള്ള മീഡിയ ടെകിെന്റ ഡൈമന്‍സിറ്റി 820, 720 ചിപ്സെറ്റുകളായിരിക്കുമെന്നാണ് സൂചന. നിലവില്‍ ചൈനയില്‍ മാത്രം ലോഞ്ച് ചെയത്, വില്‍ക്കുന്ന റെഡ്മി നോട്ട് 10എക്സ് 5ജിക്ക് കരുത്ത് പകരുന്നത് ഡൈമന്‍സിറ്റ് 820 എന്ന പ്രൊസസറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക