യാരിസ് സെഡാന്റെ ബ്ലാക്ക് ലിമിറ്റഡ് എഡിഷന് മോഡല്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. പേര് സൂചിപ്പിക്കുന്നത് പോലെ ബ്ലാക്ക് ഗ്രില്‍, ഫ്രണ്ട്, റിയര്‍ ബമ്പറുകൾ, ഹുഡ്, ഫോഗ് ലാമ്പുകൾ, ബെസെലുകള്‍, ഒആര്‍വിഎമ്മുകള്‍ തുടങ്ങിയവ കറുത്ത നിറത്തില്‍ ഒരുങ്ങുന്നത് വാഹനത്തെ കൂടുതൽ മനോഹരമാക്കുന്നു.
എ ആര് ഗ്ലാസുകള്‍: കാഴ്ചയും ശബ്ദവും മെച്ചപ്പെടുത്തുന്ന നൂതനവിദ്യയുമായി ഫേസ്ബുക്ക്
കൂടാതെ മെച്ചപ്പെട്ട സ്പോര്‍ട്ടി അപ്പീലിനായി ടൊയോട്ട യാരിസ് ബ്ലാക്ക് ലിമിറ്റഡ് എഡിഷന് പുതുതായി രൂപകല്‍പ്പന ചെയ്ത 15 ഇഞ്ച് അലോയ് വീലുകളും അതോടൊപ്പം ഹെഡ് ലാമ്പ്, ടെയില്‍ ലാമ്പ് അലങ്കരിക്കല്‍, ഡോര്‍ എഡ്ജ് ലൈറ്റിംഗ് എന്നിവയും സെഡാനില്‍ ഇടംപിടിക്കും. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഏഴ് എയര്‍ബാഗുകള്‍, പവര്‍ ഡ്രൈവര്‍ സീറ്റ് എന്നിവയാണ് സ്പെഷ്യല്‍ എഡിഷന് മോഡലിലെ മറ്റ് സവിശേഷതകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക