ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം നിയന്ത്രിച്ച് ഫേസ്ബുക്ക് മെസഞ്ചറും. വാട്സ്ആപ്പിന് പിന്നാലെ ഫേസ്ബുക്ക് മെസഞ്ചറും ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ്. ഇനി മുതല്‍ ഒരു ഉപയോക്താവിന് അഞ്ച് സന്ദേശങ്ങള്‍ മാത്രമേ വ്യക്തികള്‍ക്കോ, ഗ്രൂപ്പുകള്‍ക്കോ ഫേസ്ബുക്ക് മെസഞ്ചറില്‍ നിന്ന് ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുകയുള്ളു.
ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങൾക്ക് പരിധി കൊണ്ടുവരുന്നത് വ്യാജപ്രചാരണങ്ങള്‍ തടയാനും, തെറ്റായ വിവരങ്ങള്‍ പങ്കുവച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ ഇല്ലാതാക്കാനുമാണെന്ന് ഫേസ്ബുക്ക് ബ്ലോഗ് പോസ്റ്റിലൂടെ അറിയിക്കുന്നുണ്ട്. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ലിങ്കുകള്‍ എന്നിവയെല്ലാം അഞ്ച് സന്ദേശങ്ങളിൽ ഉൾപ്പെടും. വാട്സ്ആപ്പ് 2018 ലാണ് ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവരുന്നത്. ആ രീതി തന്നെയാണ് ഫേസ്ബുക്ക് മെസഞ്ചറും ഇപ്പോൾ ആവർത്തിക്കുന്നത്. കോവിഡ് 19 കാലത്ത് വ്യാജസന്ദേശങ്ങള്‍ തടയാനുള്ള നീക്കം കൂടി ഫേസ്ബുക്കിന്റെ പുതിയ തീരുമാനത്തിന് പിന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക