പല സമകാലിക വിഷയങ്ങളിലും തന്റെ കാഴ്ചപ്പാടും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്ന വ്യക്തിയാണ് നടന് ഹരീഷ് പേരടി. ഇപ്പോൾ സംസ്ഥാന സര്ക്കാരിനോടൊരു അഭ്യര്‍ത്ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ. താന്‍ ചെയ്ത ഏതെങ്കിലും കഥാപാത്രങ്ങള്‍ അവാര്‍ഡിനായി കമ്മറ്റിക്ക് മുൻപിൽ എത്തിയാല്‍ ദയവ് ചെയ്ത്
ഇംഗ്ലണ്ട് താരം ഇയാൻ ബെൽ വിരമിക്കുന്നു
പരിഗണിക്കരുതെന്ന അഭ്യര്‍ത്ഥനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. തന്നെ അവാര്‍ഡിനായി പരിഗണിച്ചാല്‍ അത് ഒരു ജനകീയ സര്‍ക്കാറിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുമെന്നാണ് അദ്ദേഹം പറയുന്നത്.താന്‍ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി പോസ്റ്റുകള്‍ ഇടുന്നത്
അവാര്‍ഡുകള്‍ ലഭിക്കാന്‍ വേണ്ടിയിട്ടാണെന്നുള്ളൊരു ആരോപണമുണ്ടെന്നും എന്നാല്‍ താനിടുന്ന പോസ്റ്റുകളില്‍ എഴുതാറുള്ളത് സ്വന്തം രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യപക്ഷത്ത് നില്ക്കുന്ന രാഷ്ട്രീയം കലാകാരന്റെ പ്രാണവായുവാണ് അതിനിയും തുടരുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യകത്മാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക