ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എവിടെ നിന്നും കോവിഡ് പകരാം. മുന്‍കരുതലെടുക്കുക എന്നത് മാത്രമാണ് ഏക പ്രതിരോധ മാര്‍ഗം. പരമാവധി പുറത്തുപോകുന്നത് ഒഴിവാക്കുക, വീടുകളില്‍ തന്നെ കഴിയുക തുടങ്ങിയ കാര്യങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാം. യാത്രകള്‍ക്കായി പൊതുഗതാഗതം ഉപയോഗിക്കേണ്ടിവരുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തുക.
കോവിഡ് ബാധിതരായ ഗര്‍ഭിണികളില്‍ മാസമെത്തും മുന്പെയുള്ള പ്രസവത്തിനുള്ള അപടകസാധ്യത കൂടുതലാണെന്ന് പഠനം
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1.ദീര്‍ഘദൂരയാത്രകള്‍ ഒഴിവാക്കുക.
2.ആവശ്യത്തിന് മാത്രം യാത്ര ചെയ്യുക.
3..അകലം പാലിച്ച് മാത്രം ഇരിക്കുക.
4.വലിയ തിരക്കുള്ള ബസുകളില്‍ യാത്ര ചെയ്യാതിരിക്കുക.
5.ഉപയോഗിച്ച ടിഷ്യൂ പൊതുയിടത്ത് വലിച്ചെറിയരുത്.
6.വാഹനത്തില്‍ നിന്ന് ഇറങ്ങിയാല്‍ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക.
7.പനിയോ ജലദോഷമോ ഉള്ളവര്‍ യാത്ര ഒഴിവാക്കുക.
8. മാസ്കിന്റെ പുറഭാഗത്ത് യാതൊരു കാരണവശാലും തൊടാതിരിക്കുക. ഉപയോഗം കഴിഞ്ഞമാസ്ക്കുകള് ശ്രദ്ധയോടെ മാറ്റുക.
9.ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയും മാസ്കിന്റെ മുകളിൽ (കവർ ചെയ്ത്) ഉപയോഗിക്കുക.
10.പല സ്ഥലങ്ങളിലും പിടിച്ചതിന് ശേഷം കൈകള്‍ മുഖത്ത് ഒരു കാരണവശാലും തൊടാതിരിക്കുക.
✅ ടാക്സി ,വാൻ ,ആംബുലൻസ്, ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്:
1. ഡ്രൈവർമാർ കൃത്യമായി ഒരു ഡയറി സൂക്ഷിക്കുക. യാത്ര ദിവസം മുതൽ അടുത്ത 14 ദിവസം കൃത്യമായി അവരുടെ യാത്രാവിവരങ്ങൾ എഴുതി സൂക്ഷിക്കുക
2. മുൻസീറ്റിൽ ഡ്രൈവർമാർ മാത്രം
മറ്റ് യാത്രക്കാരെ അനുവദിക്കരുത്.
3. വാഹന യാത്രയ്ക്ക് ശേഷം വാഹനം നിർബന്ധമായും അണുവിമുക്തമാക്കുക
4. എസി ഉപയോഗം പരമാവധി ഒഴിവാക്കുക
5. ഡ്രൈവർമാർ നിർബന്ധമായും ഗ്ലൗസും മാസ്കും ധരിക്കുക
6. യാത്രക്കാർ മാസ്ക് ധരിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക
7. മുൻപിൻ സീറ്റുകൾക്കിടയിലുള്ള പോളിത്തീൻ ഷീറ്റ് ഉപയോഗിച്ച് ക്യാബിൻ വേർപെടുത്തപ്പെട്ടു എന്ന് ഉറപ്പിക്കുക.
8. യാത്രക്കാരും ഡ്രൈവർമാരും തൊടുന്ന ഭാഗങ്ങളായ ഡോർ, ഹാൻഡിൽ, സ്റ്റീയറിങ് വീൽ എന്നിവ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുക
9. യാത്രക്കാർ ചർദ്ദിക്കാൻ സാധ്യതയുള്ളതിനാൽ അഞ്ചോ ആറോ പേപ്പർ കവറുകളും(ഡിസ്പോസബിൾ ടൈപ്പ് ) രണ്ടു മൂന്നു കുപ്പി വെള്ളവും കരുതുക
10. വീടുകളിൽ എത്തിയാൽ ആദ്യം കുളിക്കുക.അസുഖമുള്ളവർ, മുതിർന്നവർ എന്നിവരിൽ നിന്നും അകലം പാലിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക