ചവറ ഉപതെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോൺ. യു.ഡി.എഫ് സംവിധാനം തിരഞ്ഞെടുപ്പിൽ സജീവമായി നിൽക്കുന്ന കാഴ്ചയാണ് രണ്ട് ദിവസം കൊണ്ടു തന്നെ കാണാൻ സാധിക്കുന്നത് എന്ന് ഷിബു ബേബി ജോൺ വ്യക്തമാക്കി.
“ ഏത് നിമിഷവും സ്വിച്ചിട്ടാൽ പ്രവർത്തിക്കുന്ന പോലൊരു സംവിധാനം സജ്ജമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായ അപ്രതീക്ഷിത പരാജയം അത് ഞങ്ങൾ ഈ നാല് വർഷം കൊണ്ട് അതിന്റെ പാളിച്ചകൾ എന്തെന്ന് കണ്ട് അതെല്ലാം പരിഹരിച്ചു. അതാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ കണ്ട അത്യുജ്ജ്ലമായ വിജയത്തിന് കാരണം.”- ഷിബു ബേബി ജോൺ പറഞ്ഞു.
ഷിബു ബേബി ജോണിനെ ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സ്ഥാനാര്‍ഥിയായി ആര്‍എസ്പി സംസ്ഥാന സമിതി യോഗമാണ് തീരുമാനിച്ചത്. ആര്‍എസ്പി കേന്ദ്ര കമ്മിറ്റി യോഗം സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു. ഇതു സംബന്ധമായ കത്ത് യുഡിഎഫ് ചെയര്‍മാനും കണ്‍വീനര്‍ക്കും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക