നടി റിയ ചക്രബര്‍ത്തിയുടെ സഹോദരന് ഷൗവിക്കും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്റയും ഇന്നലെ അറസ്റ്റിലായിരുന്നു. കേസില്‍ ചോദ്യം ചെയ്യല്‍ നേരിട്ടുകൊണ്ടിരിക്കുന്ന റിയയും അറസ്റ്റിലായേക്കും എന്നതരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇതിനിടയില്‍ സുശാന്ത് മരണം സംബന്ധിച്ച അന്വേഷണത്തില്‍ പുതിയ മാര്‍ഗ്ഗം തിരഞ്ഞെടുത്തിരിക്കുകയാണ് സിബിഐ സംഘം.
നടന്റെ മരണം പുനരാവിഷ്കരിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ ഉദ്യേഗസ്ഥര്‍. എയിംസ് ആശിപത്രിയിലെ ഡോക്ടര്‍മാര്‍, സുശാന്തിന്റെ സഹോദരി, നടനൊപ്പം ഫ്ലാറ്റില്‍ ഉണ്ടായിരുന്ന സിദ്ദാര്‍ത്ഥ് പദാനി എന്നിവരും വീട്ടില്‍ സഹായികളായി ഉണ്ടായിരുന്ന രണ്ടുപേരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബാന്ദ്രയിലെ വീട്ടില്‍ എത്തിയിട്ടുണ്ട്.
നടന്റെ മരണം കൊലപാതം ആകാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണ് അന്വേഷണത്തില്‍ ഇത്തരത്തിലൊരു മാര്‍ഗ്ഗം ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്.
നടന്റെ ജീവിതരീതികളെക്കുറിച്ചും അടുപ്പമുള്ളവരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചറിയുന്നുണ്ട്. ജൂണ്‍ 14-ാം തിയതി ബാന്ദ്രയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക