ബോളിവുഡ് നടി മലൈക അറോറക്ക് കോവിഡ് സ്ഥിരീകരിച്ചു. കാമുകനും നടനുമായ അർജുൻ കപൂറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മലൈകക്കും രോഗം സ്ഥിരീകരിച്ചെന്ന വാർത്ത വന്നത്. ഡാൻസ് റിയാലിറ്റി ഷോ ആയ ഇന്ത്യാസ് ബെസ്റ്റ് ഡാൻസറിന്റെ ഭാഗമായിരുന്നു മലൈക. അവിടെ എട്ടോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് റിയാലിറ്റി ഷോ നിർത്തി വച്ചിരുന്നു. എന്നാൽ മലൈകയുടെ വിവരങ്ങൾ പൂർണ്ണമായും പുറത്തുവന്നിട്ടില്ല.
നടൻ വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും ഒന്നിക്കുന്നു
തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം കഴിഞ്ഞ ദിവസം അർജുൻ കപൂർ തന്നെയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. തനിക്ക് പ്രകടമായ രോഗലക്ഷണങ്ങൾ ഇല്ലെന്നും ഐസൊലേഷനിലാണെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു. പിന്തുണ നൽകിയവർക്ക് നന്ദിയും അറിയിച്ചു. വൈറസിനെ മനുഷ്യത്വം കൊണ്ട് മറികടക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അർജുൻ കപൂർ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക