വാട്സ്ആപ്പിന് പകരമായി പുതിയ മെസ്സേജിങ് ആപ്ലിക്കേഷൻ എത്തുന്നു. അതും അങ്ങ് സൗദിയിൽ..! പൂർണ്ണമായും രാജ്യത്തിനകത്ത് വെച്ച് തന്നെ നിയന്ത്രിക്കപ്പെടും വിധമാണ് ആപ്ലിക്കേഷന്റെ നിർമ്മാണം. ഉയർന്ന സുരക്ഷയും സ്വകാര്യതയും കാത്തു സൂക്ഷിക്കുന്നതാണ് പുതിയ ആപ്ലിക്കേഷനെന്ന് അധികൃതർ പറയുന്നു. നിലവിൽ ഉപയോഗത്തിലുള്ള വാട്സ്ആപ്പ് പോലുള്ള വിദേശ കമ്പനികളുടെ സേവനങ്ങൾ പരിപമിതമാക്കുകയും രഹസ്യ സ്വഭാവമുള്ളതും, തന്ത്രപ്രധാനമായതുമായ വിവരങ്ങൾ സൗദിക്കകത്ത് തന്നെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് മാറ്റുകയുമാണ് പുതിയ കണ്ടെത്തലിന്റെ ലക്ഷ്യം.
പ്രവാസികൾക്ക് ഇനി ആശ്വാസിക്കാം … ; ടിക്കറ്റിന്റെ മുഴുവൻ തുകയും റീഫണ്ട് നൽകണമെന്ന് കേന്ദ്രസർക്കാർ
വാട്സ് ആപ്പ്, വീ ചാറ്റ് തുടങ്ങിയ മെസ്സേജിംഗ് ആപ്ലിക്കേഷനുകൾക്ക് പകരമായുള്ള സൗദിയുടെ ഈ പുതിയ സേവനം ഒരു വർഷത്തിനകം പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശികമായി വികസിപ്പിച്ചെടുത്ത എൻക്രിപ്റ്റ് ചെയ്ത സോഫ്റ്റ് വെയറുകളിലും അൽഗോരിതങ്ങളിലുമായാണ് ഈ പുതിയ സേവനം നിർമ്മിച്ചിട്ടുള്ളത്.
വിദേശ ഏജൻസികളാൽ നിയന്ത്രിക്കപ്പെടുന്ന ബാഹ്യ സെർവ്വറുകളിൽ നിന്ന് ഇത് മുക്തമായിരിക്കും. അതിനാൽ തന്നെ മികവാർന്ന സുരക്ഷയും ശക്തമായ സ്വകാര്യതയും കാത്തുസൂക്ഷിക്കുവാൻ ഇതിനു സാധിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക