ആടുജീവിതം ചിത്രീകരണം കഴിഞ്ഞ് ജോർദാനിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷം ഭാര്യ സുപ്രിയയ്ക്കും മകൾ അല്ലിക്കുമൊപ്പം ആഘോഷത്തിലാണ് പൃഥ്വിരാജ്. ഇപ്പോൾ മകൾക്കൊപ്പമുള്ള മനോഹരമായ നിമിഷം പങ്കുവെക്കുകയാണ് താരം. അല്ലിക്കൊപ്പം കടലിൽ കളിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.
നീണ്ട നാളിന് ശേഷം ചെറിയ വെക്കേഷനിലാണ് പൃഥ്വിരാജും കുടുംബവും. കഴിഞ്ഞ ദിവസം വാഗമണിൽ നിന്നുള്ള ഒരു ചിത്രവും താരം പങ്കുവെച്ചിരുന്നു. സ്വിമ്മിങ് സ്യൂട്ടിൽ കടലിൽ കളിക്കുകയാണ് അല്ലി.
മാസ്കും കൂളിങ് ഗ്ലാസും അണിഞ്ഞ് മകളുടെ അടുത്തു നിൽക്കുന്ന പൃഥ്വിരാജിനെയും ചിത്രത്തിൽ കാണാം. സുപ്രിയയാണ് ഡാഡയുടേയും അല്ലിയുടേയും മനോഹര നിമിഷം പകർത്തിയത്. സൺഡേ ഫൺഡേ എന്ന അടിക്കുറിപ്പിൽ സുപ്രിയയാണ് ചിത്രം പങ്കുവെച്ചത്. തുടർന്ന പൃഥ്വിരാജ് ഇത് റീപോസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക