ശരീരഭാരം കുറയ്ക്കാന്‍ കൃത്യമായ ഭക്ഷണക്രമവും വ്യായാമങ്ങളും എല്ലാം പ്ലാന്‍ ചെയ്യുകയും അത് നീട്ടി കൊണ്ട് പോകുന്നവരുമാണ് ഏറിയ പങ്കും. ഭാരം കുറക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഏറ്റവും നല്ല സമയം രാവിലെയാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ ശീലമാക്കേണ്ട കാര്യങ്ങളറിയാം.
ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിച്ചു കൊണ്ടാവട്ടെ ദിനാരംഭം.”ബെഡ് കോഫി’ക്കു പകരം “ബെഡ് ഹോട്ട് വാട്ടർ’.. ഈ ശീലം ദഹനവ്യവസ്ഥ സംവിധാനത്തെ ശുദ്ധീകരിക്കുകയും ശരീരപോഷണത്തിന് സഹായിക്കുകയും ചെയ്യും. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുന്നതോടൊപ്പം അമിത ഭാരം ഇല്ലാതാക്കാനും സഹായിക്കും. വെള്ളത്തിന് ചൂട് കൂടരുത്. തണുപ്പുവിട്ട അവസ്ഥ മാത്രമേ ഉണ്ടാകാവൂ.
ഇളം ചൂടുവെള്ളത്തില്‍ വേണമെങ്കില്‍ അല്പം നാരങ്ങനീരോ മറ്റ് രുചിയോ ഉപയോഗിക്കാവുന്നതാണ്. കൂടുതല്‍ തവണ വെള്ളം കുടിക്കുന്നുവെങ്കില്‍ ഭാരം കുറയുമെന്നാണ് വിദഗ്ധാഭിപ്രായം. ശരീരത്ത് ജലാംശം നിലനില്‍ക്കുന്നത് ശരീര ഭാരം നഷ്ടപ്പെടുന്നതിന് സഹായിക്കുന്നു. വെള്ളം കുടിച്ചാല്‍ ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള സാധ്യത ഇല്ലാതാകും. ഇത് അധിക കലോറി കുറക്കാന്‍ സഹായിക്കുന്നു.
നരച്ച മുടിക്ക് വിട; കിടിലൻ പ്രതിവിധികൾ ഇതാ
പ്രഭാത ഭക്ഷണത്തില്‍ ധാരാളം പ്രോട്ടീനും നാരുകളും ഉള്‍പ്പെടുത്തേണ്ടത് ശരീര ഭാരം കുറയ്ക്കുന്നതിന് ഏറെ ആവശ്യമാണ്. കാരണം ഇവ ദഹിക്കാന്‍ സമയം കൂടുതലെടുക്കും. അതുമൂലം വിശപ്പ് കുറയുകയും വയര്‍ നിറഞ്ഞിരിക്കുകയാണെന്ന് തോന്നല്‍ ഉണ്ടാക്കുകയും ചെയ്യും.
അതിരാവിലെ കൈകാലുകള്‍ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള വ്യായാമങ്ങളാണ് ഏറ്റവും നല്ലത്. ശരീരം നന്നായി വിയര്‍ക്കുമ്പോള്‍ അധികമുള്ള കലോറി എരിഞ്ഞു തീരും. ദിവസേന 20 മിനിറ്റ് ശാരീരിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് അമിതഭാരത്തെ കുറക്കാന്‍ സഹായിക്കുന്ന ഘടകമാണെന്നും പഠനങ്ങൾ പറയുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക