വീടുകളിലെ അടുക്കളയിലും ഹോട്ടലുകളിലും പാചക വാതകമില്ലാത്ത അവസ്ഥ നമുക്കിപ്പോൾ ചിന്തിക്കാൻ പോലുമാവില്ല. അതുകൊണ്ട് തന്നെ ഗ്യാസ് സിലിണ്ടറുകൾ സുരക്ഷിതമായി സ്ഥാപിക്കുകയും ഉപയോഗിക്കുകയും ചെയ്യുക എന്നത് പരമ പ്രധാനമാണ്. ദൗർഭാഗ്യകരമായ സംഭവങ്ങളുടെ വാർത്തകൾ നാം ഇടയ്ക്കിടെ കേൾക്കാറുള്ളതുമാണ്. അതിനാൽ തന്നെ ഗ്യാസ് ഉപയോഗിക്കുമ്പോഴും വീടുകളിൽ സൂക്ഷിക്കുമ്പോഴും ഏറെ സുരക്ഷിതമായിരിക്കണം .
വീടിന്റെ അടുക്കളയിൽ തന്നെ സ്ഥാപിച്ചാൽ മാത്രമാണോ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാൻ സാധിക്കുക? പലരും അടുക്കളയിൽ ഒരു സിലിണ്ടറും മറ്റൊന്ന് അതിനടുത്ത് തന്നെയോ മറ്റൊരു മുറിയിലോ സൂക്ഷിച്ചു വെക്കുന്ന പതിവാണുള്ളത്. എന്നാലിതാ ഗ്യാസ് സിലിണ്ടർ പുറത്ത് വച്ച് ഉപയോഗിക്കുക വഴി സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനവും ഇന്നുണ്ട്. ഗ്യാസ് സിലിണ്ടർ വീട്ടിലോ ഹോട്ടലിലോ ഫ്ളാറ്റുകളിലോ ഉപയോഗിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക.
സിലിണ്ടർ പുറത്ത് സ്ഥാപിച്ച് അടുക്കളയിലേക്ക് ഗ്യാസ് പൈപ്പ് ലൈൻ കണക്ട് ചെയ്തു കൊടുത്ത സുരക്ഷിതമാക്കാനുള്ള വർക്ക് ചെയ്തു കൊടുക്കുന്ന സ്ഥാപനമാണ് കോട്ടയം ജില്ലയിലെ പാലായിൽ പ്രവർത്തിക്കുന്ന വള്ളിക്കാട്ടിൽ സ്റ്റൗ സെന്റർ. പാലാ മാർക്കറ്റ് റോഡിൽ കെ എസ് ഇ ബിക്ക് സമീപമാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. നിലവിൽ കോട്ടയം ജില്ലയിൽ മാത്രമാണ് സർവീസ്.
വിശദവിവരങ്ങൾക്ക് ഇപ്പോൾ തന്നെ വിളിക്കൂ – 9048921015
പ്രതികരിക്കാൻ ഇവിടെ എഴുതുക