ഷാര്‍ജ: പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് അല്‍ ദൈദ് മുനിസിപ്പാലിറ്റി (എ.ഡി.എം) നടത്തിയ ‘സ്കൂളുകളിലേക്ക് മടങ്ങുക’ കാമ്ബയിനെതിരെ നടപടിയെടുത്തു. കോവിഡ് നിബന്ധനകളും സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാത്ത അഞ്ചു സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഓപറേഷന്‍സ് ഡിപ്പാര്ട്മെന്റിെന്റ ഹോട്ട്ലൈന്‍ നമ്ബറായ 993ല്‍ വിളിക്കാനും ഫീഡ്ബാക്കും നിര്‍ദേശങ്ങളും നല്‍കാനും പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാനും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
സ്റ്റേഷനറി ഉല്പന്നങ്ങള്, സ്കൂള്‍ ഉപകരണങ്ങള്‍, ബാഗുകള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ എന്നിവ പരിശോധിച്ച് കുറ്റകരമോ അനുചിതമായതോ ആയ ചിത്രങ്ങളും ശൈലികളും വഹിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് മുനിസിപ്പാലിറ്റിയുടെ സുരക്ഷ, പരിശോധന വകുപ്പ് കാമ്ബയിന് സംഘടിപ്പിച്ചതെന്ന് മാര്‍ക്കറ്റ് കണ്ട്രോള് ഡിവിഷന് മേധാവി ഉമര്‍ ഹമീദ് ബിന്‍ ഉമൈര്‍ അല്‍ കെത്ബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക