ചെറുവത്തൂര്‍: നാട്ടിന്‍പുറങ്ങളില്‍ കോവിഡ് പോസിറ്റിവ് കേസ് കൂടുമ്പോൾ സ്വന്തമായി വാഹനമില്ലാത്ത സാധാരണക്കാര്‍ക്ക് ആശ്രയമാവുകയാണ് ചീമേനിയിലെ കോവിഡ് ഓട്ടോ സര്‍വിസ്.
വീണ്ടും കൊവിഡ് മരണം; കൊല്ലത്ത് കോവിഡ് ബാധിച്ച് ആറുവയസ്സുകാരി മരിച്ചു
ചീമേനി ഈസ്റ്റ് മേഖലയിലെ ഡി.വൈ.എഫ്.ഐ അംഗങ്ങളായ ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് കോവിഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കുമായി സര്‍വിസ് നടത്തുന്നത്. രോഗികളെ വാഹനത്തില്‍ കയറ്റാന്‍ പലര്‍ക്കും ഭയമാണ്. ചിലര്‍ കോവിഡ് സാഹചര്യത്തെ ചൂഷണംചെയ്ത് അമിത ചാര്‍ജ് ഈടാക്കുന്നുമുണ്ട്.
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കോവിഡ് ഓട്ടോ സര്‍വിസ് ആരംഭിച്ചത്. ഏതു സമയത്തും കോവിഡ് രോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വിളിക്കാമെന്നതും ന്യായമായ വാടക മാത്രമേ ഈടാക്കൂവെന്നതുമാണ് കോവിഡ് ഓട്ടോ സര്വിസിെന്റ പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക