അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ബംഗ്ലാവില്‍ നോട്ടീസ് പതിച്ച് ബ്രിഹന്‍ മുംബൈ കോര്പ്പറേഷന്. ശിവസേന നേതാക്കളുമായി കങ്കണ റണാവത്ത് വാക്പോര് നടത്തിയതിന് പിന്നാലെയാണ് ബിഎംസിയുടെ നടപടി. നഗരസഭയുടെ അനുമതിയില്ലാതെയാണ് കെട്ടിടത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് എന്ന് കാണിച്ചാണ് നോട്ടീസ് പതിച്ചത്.
സബര്‍ബന്‍ ബാന്ദ്രയിലെ പാലി ഹില്‍ ബംഗ്ലാവിലാണ് നഗരസഭ അധികൃതര്‍ നോട്ടീസ് പതിച്ചത്. ടോയിലറ്റ് ഓഫീസ് ക്യാബിനാക്കി മാറ്റി എന്നും പുതിയ ടോയിലറ്റ് സ്റ്റെയര്‍കേസിന് സമീപം നിര്‍മ്മിച്ചിരിക്കുന്നു, ഇത് അനുമതി വാങ്ങാതെയാണ് എന്നും നോട്ടീസില്‍ പറയുന്നു.
24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് കോര്പ്പറേഷന് ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ ഓഫീസ് കെട്ടിയം തകര്‍ക്കാന്‍ ബിഎംസി ശ്രമിക്കുന്നു എന്നാരോപിച്ച് കഴിഞ്ഞ ദിവസം കങ്കണ രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക