കൊച്ചി: പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് കേരളത്തില്‍ പുതിയ ഇലക്ട്രിക് ഓട്ടോകള്‍ പുറത്തിറക്കി. മഹീന്ദ്ര ഇലക്ട്രിക് ത്രീ വീലര്‍ ട്രിയോയുടെ ഫെയിം സബ്സിഡി കിഴിച്ചുള്ള എക്സ് ഷോറൂം വില 2.7 ലക്ഷം രൂപയാണ്. ഇലക്ട്രിക് വാഹന വിപണിയെ പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ നല്കുന്ന 25,000 രൂപയുടെ സബ്സിഡിയും ലഭിക്കും.
പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന് ശുഹൈബിനും താഹ ഫൈസലിനും ജാമ്യം
മഹീന്ദ്ര ട്രിയോ ഇലക്ട്രിക് ഓട്ടോയുടെ രൂപകല്പനയും നിര്‍മാണവുമെല്ലാം ഇപ്പോള്‍ പൂര്‍ണമായും ഇന്ത്യയിലാണ്. വര്‍ഷം 45,000 രൂപ വരെ ഇന്ധനച്ചെലവില്‍ ലാഭിക്കാന്സഹായിക്കുന്ന ഇന്ത്യന്‍ നിര്‍മിത ഇലക്ട്രിക് ഓട്ടോയാണ് മഹീന്ദ്ര ട്രിയോ. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത നല്കുന്ന മികച്ച പ്രകടനം, 2.3 സെക്കന്റിനുള്ളിൽ 0-20 കിലോമീറ്റര്‍ ആക്സിലറേഷന്, 12.7 ഡിഗ്രി ബെസ്റ്റ്-ഇന്‍-ക്ലാസ്സ് ഗ്രേഡബിലിറ്റി എന്നിവയാണ് ട്രിയോ വാഗ്ദാനം ചെയ്യുന്നത്.
പ്രതിവര്‍ഷം 45,000 രൂപ വരെ ഇന്ധനവിലയില്‍ ലാഭിക്കാനാവും. മഹീന്ദ്ര ഫിനാന്‍സില്‍ നിന്ന് 50,000 രൂപയുടെ കുറഞ്ഞ ഡൗണ്‍ പേയ്മെന്റ് സ്കീമിലും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 10.8 ശതമാനം കുറഞ്ഞ പലിശനിരക്കിലും ട്രിയോ സ്വന്തമാക്കാം. 5,000 രൂപയുടെ ആകര്‍ഷകമായ എക്സ്ചേഞ്ച് ബോണസും ഉണ്ട്. മഹീന്ദ്ര ട്രിയോയുടെ പ്രവര്‍ത്തനച്ചെലവ് കിലോമീറ്ററിന് 50 പൈസ മാത്രമാണ്. ഇതുവഴി ഇന്ധനച്ചെലവില്‍ പ്രതിവര്‍ഷം 45,000 രൂപ വരെ ലാഭിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക