പുരുഷന്മാരാണ് കോവിഡ് വന്ന് മരിക്കുന്നവരില്‍ മുന്‍പന്തിയിലെന്ന് നേരത്തെ ചില പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാലിപ്പോള്‍ പുരുഷന്മാരെ കൂടുതല്‍ ആശങ്കയിലാക്കുന്ന ഒരു റിപ്പോര്‍ട്ട് ആണ് പുറത്തു വന്നിരിക്കുന്നത്. കഷണ്ടിയുള്ള പുരുഷന്മാരില് കോവിഡ് പ്രതിരോധം കുറവായിരിക്കുമെന്നാണ് ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
കഷണ്ടി കോവിഡ് ലക്ഷണങ്ങളെ ഗുരുതരമാക്കുമെന്ന പഠനങ്ങള്‍ നടത്തിയത് ബ്രൗണ്‍ സര്‍വകലാശാലയിലെ ഗവേഷകസംഘമാണ്. ഇതോടൊപ്പം വാംപിയറും സംഘവും സ്പെയിനില്‍ നടത്തിയ രണ്ട് വ്യത്യസ്ത പഠനങ്ങളിലും കോവിഡും കഷണ്ടിയും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തുകയുണ്ടായി.
ശ്രദ്ധിക്കണം… കുട്ടികളിലെ കോവിഡ് ലക്ഷണം അല്പം ഗൗരവതരം
കഷണ്ടിക്കു കാരണമാകുന്ന ആന്‍ഡ്രോജന്‍ ഹോര്‍മോണ്‍ ആയിരിക്കാം അത്തരക്കാരുടെ ശരീരത്തില്‍ കൊറോണ വൈറസ് പ്രവേശിക്കുന്നതിനുള്ള കവാടമായി പ്രവര്‍ത്തിക്കുന്നതെന്നാണ് ഡോ. കാര്‍ലോസ് വാംപിയര്‍ പറയുന്നത്.
അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്മെറ്റോളജിയില് പ്രസിദ്ധീകരിച്ച ഒരു പഠനത്തിനായി മഡ്രിഡിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് പോസിറ്റീവ് ആയ 122 പുരുഷന്മാരിലാണ് പഠനം നടത്തിയത്. ഇവരില്‍ 79 ശതമാനം പേരും കഷണ്ടിയുള്ളവരാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക