ലഹരിമരുന്നു കേസിൽ നടി റിയ ചക്രവർത്തി അറസ്റ്റിലായതിനു പിന്നാലെ പിന്തുണയുമായി ബോളിവുഡ്. നടിമാരായ കരീന കപൂർ, സോനം കപൂർ, വിദ്യാ ബാലൻ, ഷബ്ന ആസ്മി, സോയ അക്തർ, അനുരാഗ് കശ്യപ്, ഫർഹാൻ അക്തർ, അമിതാഭ് ബച്ചന്രെ മകൾ ശ്വേത ബച്ചൻ എന്നിവരാണ് റിയയെ പിന്തുണച്ച് രംഗത്തെത്തിയത്.
ഇന്നലെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ഓഫിസിലെത്തുമ്പോൾ റിയ ധരിച്ചിരുന്ന ടി ഷർട്ടിലെ വരികൾ ട്വീറ്റ് ചെയ്താണ് എല്ലാവരും നടിക്ക് പിന്തുണയർപ്പിച്ചിരിക്കുന്നത്.
‘റോസുകൾ ചുവപ്പാണ്. വയലറ്റ് നീലയും. നമുക്കൊന്നിച്ച് ഈ പുരുഷാധിപത്യത്തെ തച്ചുടയ്ക്കാം’ ഇങ്ങനെയാണ് റിയയുടെ ടി ഷർട്ടിലെ വാക്കുകൾ.
‘മന്ത്രവാദിനിയെ കണ്ടെത്താൻ എല്ലാവർക്കും ഇഷ്ടമാണ് പ്രത്യേകിച്ചും മറ്റാരുടെയെങ്കിലും മന്ത്രവാദിനിയെ കണ്ടെത്താനാകുമ്പോൾ – വാൾട്ടർ ക്രിൻ’ റിയയുടെ ടി ഷർട്ട് സന്ദേശത്തിന്റെ ചിത്രമടക്കം സോനം കപൂർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തതാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക