മയക്കു മരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച നടി റിയ ചക്രബർത്തി അതിമാരക ലഹരി മരുന്നുകൾ താൻ ഉപയോഗിച്ചിരുന്നുവെന്നും വെളിപ്പെടുത്തി. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) യുടെ ചോദ്യം ചെയ്യലിലാണ് നടിയുടെ തുറന്നു പറച്ചിൽ. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നടി റിയ ചക്രബർത്തിയെ അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ നടി സമ്മതിച്ചിരുന്നു. എന്നാൽ താൻ മയക്കു മരുന്ന് ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നില്ല. സുശാന്തിന് വേണ്ടി സഹോദരൻ മുഖേന മയക്കു മരുന്ന് എത്തിച്ചു നൽകിയെന്നായിരുന്നു ആദ്യ ദിവസത്തെ മൊഴി. എന്നാൽ സഹോദരനൊപ്പം ചോദ്യം ചെയ്തതോടെ റിയ എല്ലാം തുറന്നു പറയുകയായിരുന്നു.
കഞ്ചാവടക്കം അതിമാരക ലഹരി മരുന്നുകൾ താൻ ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക