സീ യൂ സൂണിന് അഭിനന്ദനവുമായി തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്. തൃഷ കൃഷ്ണന് ജനിച്ചത് പാലക്കാടാണ്. ‘എന്റെ മലയാളി വേരുകളില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നു’ എന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ തൃഷ പ്രതികരിച്ചത്.
‘ഇലകള്‍ പച്ച’ ഓണ്‍ലൈന്‍ പാഠ്യപദ്ധതിയ്ക്ക് തുടക്കം
മലയാളത്തില്‍ ഹെയ് ജൂഡ് എന്ന ചിത്രം മാത്രമാണ് നടി ഇതുവരെ ചെയ്തിരിക്കുന്നത്. സെപ്തംബര്‍ ഒന്നിനാണ് മികച്ച നിരൂപക പ്രശംസ ലഭിച്ച സീ യു സൂണ്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഫഹദ് ഫാസില്‍, റോഷന് മാത്യു, ദര്‍ശന രാജേന്ദ്രന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൂര്‍ണമായും ഐ ഫോണിലാണ് സീ യു സൂണ്‍ ചിത്രീകരിച്ചത്. 14 ദിവസം കൊണ്ടാണ് ചിത്രം ഷൂട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക