മലയാളികൾക്ക് ഇന്നും ബാലതാരമായി കാണാൻ ഇഷ്ട്ടമുള്ള താരമാണ് കാളിദാസ് ജയറാം. താരം വളർന്ന് വലുതായി നായകനായി എത്തിയിട്ടും നമുക്ക് അതേ ഇഷ്ട്ടമായിരുന്നു കാളിദാസിനോട്. പൂമരം എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഇപ്പോഴിതാ പ്രിയ താരം കാളിദാസ് ജയറാം നായകനായി അഭിനയിച്ച തമിഴ് ചിത്രം ‘ഒരു പക്കാ കഥൈ’ ഒ. ടി. ടി പ്ലാറ്റ്ഫോം വഴി റിലീസിനു തയാറെടുക്കുന്നു. 2014-ൽ ചിത്രീകരണം തീർന്നിരുന്ന ചിത്രത്തിന്റെ റിലീസ് പല കാരണങ്ങളാൽ തടസ്സപ്പെടുകയും നീണ്ടുപോകുകയുമായിരുന്നു. സെപ്റ്റംബർ 25 നാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബാലാജി തരണീതരം ആണ് ചിത്രം അണിയിച്ചൊരുക്കുന്നത്. മേഘ ആകാശ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രണ്ട് ചെറുപ്പക്കാരായ യുവതി-യുവാക്കളുടെ പ്രണയവും, തുടർന്ന് പെൺകുട്ടി ഗർഭിണിയാകുന്നതും പിന്നീട് വരുന്ന ഒരു മെഡിക്കൽ സങ്കീർണതയുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. സംഗീതം കൊണ്ട് വളരെ വേഗത്തിൽ ആസ്വാദക ഹൃദയം കീഴടക്കിയ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക