പൊന്നാനിയില്‍ ബോട്ടപകടത്തില്‍ കാണാതായ രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ വ്യാപകമാക്കിയിരിക്കുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ എയര്‍ക്രാഫ്റ്റും, മറൈന്‍ എന്‍ഫോഴ്സ്മെന്റും ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നതി വരുന്നത്.
കഷണ്ടിയുള്ളവര്‍ ശ്രദ്ധിക്കുക ! കഷണ്ടിയുള്ള പുരുഷന്മാരില് കോവിഡ് പ്രതിരോധം കുറവ്; പഠനം
അതേസമയം പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഇടവിട്ടുള്ള മഴയാണ് പൊന്നാനി ഉള്‍പ്പടെയുള്ള മേഖലയില്‍. താനൂരില്‍ നിന്നും, പൊന്നാനിയില്‍ നിന്നും പോയ രണ്ട് പേരെയാണ് ഇനി കണ്ടെത്താനുളളത്. കോസ്റ്റ് ഗാര്‍ഡിന്റെ എയര്‍ക്രാഫ്റ്റിനും, മറൈന്‍ എന്‍ഫോഴ്സ്മെന്റിനും ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റിനും പുറമെ മത്സ്യത്തൊഴിലാളികളും സംഘങ്ങളായി തിരഞ്ഞ് തെരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. എന്നാൽ കാലാവസ്ഥാ മോശമായതിനാൽ തിരച്ചിൽ പ്രതിസന്ധിയിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക