Home EDITORIAL ഇതൊരു കൊടും ചതിയുടെ കഥയാണ്… സ്‌നേഹിച്ചയാള്‍ കയ്യൊഴിഞ്ഞപ്പോള്‍ സ്വയം അവസാനിപ്പിക്കേണ്ടി വന്ന ഒരു ഇരുപത്തിനാലുകാരിയുടെ കഥ

ഇതൊരു കൊടും ചതിയുടെ കഥയാണ്… സ്‌നേഹിച്ചയാള്‍ കയ്യൊഴിഞ്ഞപ്പോള്‍ സ്വയം അവസാനിപ്പിക്കേണ്ടി വന്ന ഒരു ഇരുപത്തിനാലുകാരിയുടെ കഥ

ഇതൊരു കൊടും ചതിയുടെ കഥയാണ്. 10 വർഷക്കാലം സ്നേഹിച്ച് പ്രലോഭിപ്പിച്ച് വിവാഹം പറഞ്ഞുറപ്പിച്ചു പലയിടങ്ങളിൽ കൊണ്ടുനടന്നു നേടേണ്ടതെല്ലാം നേടി ഗർഭിണിയാക്കി ഒടുക്കം സ്നേഹിച്ചയാൾ കയ്യൊഴിഞ്ഞപ്പോൾ സ്വയം അവസാനിപ്പിക്കേണ്ടി വന്ന ഒരു ഇരുപത്തിനാലുകാരിയുടെ കഥ.

ഈ വാക്കുകൾ ഒന്ന് ശ്രദ്ധിക്കുക…

പ്ലസ്ടു കഴിഞ്ഞ് കപ്യൂട്ടര്‍ പഠിക്കാന്‍ പോയപ്പോള്‍ മുതല്‍ തുടങ്ങിയ ബന്ധമാണ്. റംസിയെ എനിക്ക് വിവാഹം കഴിപ്പിച്ച തരണം, ഞാന്‍ അവളെ പൊന്നു പോലെ നോക്കിക്കോളാം ബാപ്പാ. പഠിത്തമൊക്കെ കഴിഞ്ഞിട്ട് വിവാഹത്തെക്കുറിച്ച്‌ സംസാരിക്കാം എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. ഒടുവില്‍ എന്റെ മകളെ എല്ലാ വിധത്തിലും ചൂഷണം ചെയ്തിട്ട് വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു അവന്‍. എന്റെ മകളെ കൊന്നവനെ വെറുതെ വിടരുത്, ഇനി ഒരു പെണ്‍കുട്ടിക്കും ഈ ഗതി ഉണ്ടാവരുത്. വിവാഹ നിശ്ചയത്തിന് ശേഷം വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇരവിപുരം പടിഞ്ഞാറ്റതില്‍ റംസി(24)യുടെ പിതാവ് റഹീമിന്റെ വാക്കുകളാണിത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് റംസി വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. പള്ളിമുക്ക് സ്വദേശിയും സീരിയല്‍താരം ലക്ഷ്മിപ്രമോദിന്റെ ഭര്‍തൃ സഹോദരനുമായ ഹാരിസാണ് വിവാഹത്തില്‍ നിന്നും പിന്മാറിയത്. ഇതിന്റെ മനോ വിഷമത്തിലാണ് റംസി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 10 വര്‍ഷമായി റംസിയും ഹാരിസും പ്രണയത്തിലായിരുന്നു. പ്ലസ്ടു കഴിഞ്ഞ് പള്ളിമുക്കിലെ കംപ്യൂട്ടര്‍ സെന്ററില്‍ പഠിക്കാന്‍ പോകുമ്ബോഴാണ് ഹാരിസ് റംസിയുമായി പരിചയത്തിലാവുകയും പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തത്. ഇതിനിടയില്‍ ഹാരിസ് റംസീനയുടെ പിതാവ് റഹീമിനെ കണ്ട് തനിക്ക് വിവാഹം കഴിച്ച്‌ നല്‍കണമെന്നും സ്വത്തും പണവുമൊന്നും വേണ്ട പൊന്നുപോലെ നോക്കികൊള്ളാമെന്നും പറഞ്ഞിരുന്നു. പഠിച്ചു കൊണ്ടിരിക്കുന്നതിനാല്‍ അത് കഴിഞ്ഞതിന് ശേഷം വിവാഹത്തെകുറിച്ച്‌ ചിന്തിക്കാമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.പിന്നീട് ഹാരിസ് മിക്കപ്പോഴും റംസിയുടെ വീട്ടിലെത്തി കുടുംബാഗങ്ങളുമായി സംസാരിക്കുക പതിവായി. വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലാത്തതിനാല്‍ റംസി ഹാരിസുമായി കൂടുതല്‍ അടുത്തു. ഇതിനിടയില്‍ റംസിയുടെ അനുജത്തിക്ക് വിവാഹാലോചന വന്നു. അങ്ങനെ വിവാഹം ഉടന്‍ നടത്തണമെന്ന് റംസിയുടെ വീട്ടുകാര്‍ ഹാരിസിന്റെ വീട്ടുകാരോട് പറഞ്ഞു. ഹാരിസ് ഒരു കാര്‍ വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ ആലോചിക്കുന്നുണ്ട്, അത് പൂര്‍ത്തിയാക്കിയതിന് ശേഷം വിവാഹം നടത്താമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അനുജത്തിയുടെ വിവാഹം ഉടന്‍ നടത്തേണ്ടതായിട്ടുള്ളതിനാല്‍ നിക്കാഹ് നടത്തണമെന്ന് റംസിയുടെ വീട്ടുകാര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് ബന്ധുക്കളെല്ലാം ചേര്‍ന്ന് വളയിടീല്‍ ചടങ്ങ് നടത്തി. ചടങ്ങില്‍ സ്ത്രീധനമായി നല്ലൊരു തുകയും നല്‍കി.

വർക്ക് ഷോപ്പ് ആരംഭിക്കുന്നതിനുള്ള താമസം പറഞ്ഞ് ഹാരിസ് പിന്നീട് വിവാഹം നീട്ടിക്കൊണ്ട് പോകുകയായിരുന്നു. അങ്ങനെ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും വിവാഹത്തിനുള്ള യാതൊരു നീക്കങ്ങളും ഹാരിസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ പണമില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. അങ്ങനെ വര്‍ക്ക് ഷോപ്പ് തുടങ്ങാനായി റസിയുടെ വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരങ്ങളും പണവും വീണ്ടും ഇയാള്‍ വാങ്ങി. ഈ പണം ഉപയോഗിച്ച്‌ മൂന്ന് മാസം മുന്‍പ് കൊല്ലം പള്ളിമുക്കില്‍ പോസ്റ്റ്‌ഓഫീസ് ജങ്ഷന് സമീപം കാര്‍ വര്‍ക്ക് ഷോപ്പ് ആരംഭിച്ചു.

Also Read :  ലൈഫ് മിഷനിൽ സിബിഐ അന്വേഷണം ആരംഭിച്ചു

റംസീന ഇത് ആരംഭിക്കാനായി പലരില്‍ നിന്നും പണം കടം വാങ്ങി നല്‍കുകയും ലോണ്‍ എടുത്ത് നല്‍കുകയും ചെയ്തിരുന്നു. പലപ്പോഴായി 5 ലക്ഷത്തോളം രൂപ ഇയാള്‍ റംസീനയുടെ കുടുംബത്തില്‍ നിന്നും വാങ്ങി. ഇതിന് ശേഷം ഇയാള്‍ മറ്റൊരു വിവാഹത്തിന് വേണ്ടി ശ്രമിക്കുകയും റംസീനയെ ഒഴിവാക്കുകയുമായിരുന്നു. റംസീനയെക്കാൾ സൗന്ദര്യവും പണവുമുള്ള മറ്റൊരു പെൺകുട്ടിയെ കിട്ടുമെന്നായപ്പോൾ താൻ ഗർഭിണിയാക്കിയ പെണ്ണാണ് എന്ന് പോലും ഓർക്കാതെ നിഷ്ക്കരുണം ആ പാവപ്പെട്ട പെൺകുട്ടിയെ അയാൾ തള്ളിക്കളയുകയായിരുന്നു.
ഇതോടെയാണ് റംസീന എന്ന ആത്മഹത്യയിലേക്ക് തിരിഞ്ഞത്.

ഇതിനിടയിൽ ഹാരിസിന് മറ്റൊരു വിവാഹം ഉറപ്പിച്ചതറിഞ്ഞ് റംസി ഹാരിസിന്റെ വീട്ടിലെത്തുകയും ഹാരിസിന്റെ ഉമ്മയുടെ കാലു പിടിച്ച് ഉപേക്ഷിക്കരുതെന്നു കരഞ്ഞു പറയുകയും ചെയ്തു. ഒരു വേലക്കാരിയായി കണ്ടാൽ മതി, ഒഴിവാക്കരുതെന്നു കാലു പിടിച്ചു പറഞ്ഞ റംസിയെ ആ സ്ത്രീ പുറംകാലു കൊണ്ട് തട്ടിത്തെറിപ്പിച്ചു .

പത്തു വര്ഷം നീണ്ട ബന്ധമായിരുന്നു റംസിയുടെയും ഹാരിസിന്റെതും. ഇഷ്ടമാണെന്നും , വിവാഹം കഴിപ്പിച്ചു തരുമോ , പൊന്നു പോലെ നോക്കിക്കൊള്ളാമെന്നു അങ്ങോട്ട് ചെന്ന് പറഞ്ഞത് ഹാരിസും. സീരിയല്‍താരം ലക്ഷ്മിപ്രമോദിന്റെ ഭര്‍തൃ സഹോദരനായ ഹാരിസ് ഇതിനിടയിൽ ഷൂട്ടിംഗ് സൈറ്റുകളിലെല്ലാം റംസിയെ കൂട്ടിക്കൊണ്ടു പോകാറുണ്ടായിരുന്നു. ഇങ്ങനെ പോയാൽ ദിവസങ്ങൾ കഴിഞ്ഞാണ് വീട്ടിൽ തിരിച്ചു കൊണ്ടാക്കാറ്. ഇത് പറയുമ്പോൾ ഹാരിസിനെയും അയാളുടെ മത പിതാക്കളെയു വിശ്വസിച്ചു പോയി എന്ന് പറഞ്ഞു പൊട്ടിക്കരയാനല്ലാതെ റംസിയുടെ അനുജത്തിയും ഉപ്പയും ഉമ്മയും അടങ്ങുന്ന ഈ പാവപ്പെട്ട കുടുംബത്തിന് മറ്റൊന്നും അറിയില്ല.

ഒരുമിച്ചുള്ള കറക്കങ്ങൾക്കിടയിൽ റംസി ഗർഭിണിയായപ്പോൾ വിവാഹത്തിന് മുൻപ് ഇങ്ങനൊന്നു വേണ്ട വിവാഹം കഴിഞ്ഞുമതി എന്ന് പറഞ്ഞു അബോർഷൻ ചെയ്യാൻ പറഞ്ഞവരിൽ ഹാരിസിന്റെ ഉമ്മയും ഉണ്ടായിരുന്നു. സ്നേഹപൂർവമുള്ള ആ വാക്കുകളിൽ ചതി മണക്കാൻ പാവം റംസിക്ക് അന്ന് കഴിയാതെ പോയി .
അന്ന് കൊല്ലൂർ ജമാഅത് കമ്മിറ്റിയുടെ പേരിൽ വ്യാജ മാര്യേജ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് ഹാരിസ് റംസിയെ അബോർഷന് വേണ്ടി ആശുപത്രിയിൽ എത്തിക്കുന്നത് .
അബോർഷൻ ചെയ്യാനുള്ള എല്ലാ സഹായങ്ങളും, ചെയ്തു കൊടുക്കുകയും അതിനു മുൻപും പിൻപും ഹാരിസിന് റംസിയോടൊപ്പം കൂടാനുള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുകയും ചെയ്തത് സീരിയൽ താരം ലക്ഷ്മി പ്രമോദായിരുന്നു.

തന്നെക്കാൾ സൗന്ദര്യവും സാമ്പത്തിക ശേഷിയുമുള്ള മറ്റൊരു പെണ്ണിനെ കണ്ടപ്പോൾ ഹാരിസിന്റെ ഉമ്മയും നീ വേറെ ബന്ധം നോക്കിക്കോളൂ എന്ന് പറഞ്ഞതോടെ റംസിയുടെ മുന്നിലെ എല്ലാ വഴികളും അടയുകയായിരുന്നു . റംസിയെ വേണ്ട എന്ന ആ ഉമ്മയുടെ സംഭാഷണം മരണ ശേഷം റംസിയുടെ ഫോണിൽ നിന്നും കണ്ടെടുത്തു .

വ്യാഴാഴ്ച ഉച്ചയോടെ ഹാരിസിന്റെ മൊബൈലിലേക്ക് കൈ ഞരമ്ബ് മുറിച്ച ഫോട്ടോ അയച്ചു കൊടുത്തിരുന്നു. അപ്പോഴും തീരുമാനങ്ങളിൽ മാറ്റമില്ലാത്ത ഹാരിസ് നീ എന്തെങ്കിലും ചെയ്യാൻ പറയുന്നു. എങ്കിലും ഫോട്ടോ അയച്ച കാര്യം റംസീനയുടെ സഹോദരിയുടെ ഭര്‍ത്താവിനെ ഇയാള്‍ അറിയിച്ചു. തുടര്‍ന്ന് വീട്ടിലെക്ക് വിളിച്ച്‌ വിവരം പറഞ്ഞ്. പൂട്ടിയ മുറി ചവിട്ടി തുറന്ന വീട്ടുകാർ കണ്ടത് തൂങ്ങി നിൽക്കുന്ന റംസിയെ ആയിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം കഴിഞ്ഞ ദിവസം കൊല്ലൂര്‍വിള ജമാഅത്ത് പള്ളിയില്‍ മൃതദേഹം ഖബറടക്കി. പ്രതിസ്ഥാനത്ത് ഉന്നതരാണ്. റംസിയോടൊപ്പം ഈ കഥകളും ഖബറടിയുമോ എന്ന് കണ്ടറിയണം.

Also Read :  സൺ ഓഫ് ഗാങ്സ്റ്ററിൽ ടാക്സി ഡ്രൈവാറായി രാഹുൽ മാധവ്