വടക്കാഞ്ചേരി: സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11ഓടെ ചെറുതുരുത്തിയില്‍നിന്ന് മിണാലൂരിലേക്ക് കാറില്‍ വരുമ്പോൾ വടക്കാഞ്ചേരി ബ്ലോക്ക് ഓഫിസിന് സമീപത്തുനിന്ന് കള്ളിവളപ്പില്‍ ഷാമിലിനാണ് (30) ബാഗ് ലഭിച്ചത്.
അടുത്ത നാല് മാസവും സൗജന്യ ഭക്ഷ്യ കിറ്റ്; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി
ബാഗിൽ 10 പവനോളം സ്വര്‍ണാഭരണങ്ങള്‍ ആണ് ഉണ്ടായത്. ഉടന്‍ ഷാമില്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി ബാഗ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ കെ. മാധവന്‍കുട്ടിയെ ഏല്പിച്ചു. അന്വേഷണത്തില്‍ കിള്ളിമംഗലം തെക്കുമുറി വിജയകുമാറിന്റെ ഭാര്യ അനുവിന്റേതാണ് സ്വര്‍ണാഭരണങ്ങളെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക