മൂത്ത സഹോദരന് നടത്തിയ കൊലപാതകശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട യുവതിയെ ഇളയ സഹോദരന് വെടിവച്ച് കൊലപ്പെടുത്തി. കുവൈറ്റിലെ മുബാറക് അല്‍ കബീര്‍ ഹോസ്പിറ്റലിലെ ഐസിയുവിലാണ് അതിദാരുണമായ സംഭവം നടന്നത്.കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സാല്‍വയിലെ വസതിയില്‍ വച്ചാണ് മൂത്ത സഹോദരന് 30കാരിയായ യുവതിയെ വെടിവച്ചത്.
തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവതിയെ പിന്നീട് ആശുപത്രിയില്‍ ഐസിയുവില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു യുവതി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതി ഇളയ സഹോദരനാണെന്ന് മനസിലായത്.
എങ്ങനെയാണ് ആയുധമായി ഇയാള്‍ക്ക് ഐസിയുവില്‍ പ്രവേശിക്കാനായതെന്ന് സംശയമുയരുന്നുണ്ട്. അതുപോലെ, എന്തുകൊണ്ട് ഐസിയുവില്‍ സംരക്ഷണം ഒരുക്കിയില്ലെന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക