കോവിഡ് വ്യാപനത്തിന് പിന്നാലെയാണ് ബോളിവുഡ് നടി സണ്ണി ലിയോണി ഭര്‍ത്താവ് ഡാനിയല്‍ വെബറിനും മക്കള്‍ക്കുമൊപ്പം ലോസ് ആഞ്ചല്സിലേക്ക് പോകുന്നത്. അവധി ആഘോഷങ്ങള്‍ക്ക് പിന്നാലെ സണ്ണിയുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തുകയാണ്. ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളായ മസെറാട്ടിയുടെ ഒരു ആഡംബര കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് താരം. ബുധനാഴ്ചയാണ് പുതിയ കാറിന്റെ വിശേഷങ്ങള്‍ താരം പങ്കുവെച്ചത്.
ഡാനിയലിനൊപ്പം കാറില്‍ ഇരിക്കുന്നതിന്റെ ചിത്രത്തിനൊപ്പമാണ് താരം സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. ഡാനിയലിനൊപ്പം പുതിയ മസേറാട്ടിയെ കൊണ്ടുവരാന്‍ നില്ക്കുന്നതിനേക്കാള് വലിയ സന്തോഷമില്ല എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചത്.
അതിന് പിന്നാലെ കാറിനൊപ്പം നില്‍ക്കുന്നതിന്റെ ചിത്രവും താരം പോസ്റ്റ് ചെയ്തു. ഇന്നലെ ഈ രാക്ഷസനെ വീട്ടിലേക്ക് കൊണ്ടുവന്നു. ഈ കാര്‍ ഓടിക്കുന്ന സമയത്തെല്ലാം ഞാന്‍ സന്തോഷവതിയാവുന്നു- എന്ന അടിക്കുറിപ്പിലാണ് ചിത്രം. നിരവധി പേരാണ് പുതുപുത്തന്‍ കാറിന് ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക