ഫിലിം മേക്കറും സംവിധായകനുമായ സാജിദ് ഖാനെതിരെ ഗുരുതര ആരോപങ്ങളുമായി മോഡലും നടിയുമായ പോള. ഹൗസ്ഫുള് എന്ന സിനിമയില്‍ ഒരു റോള്‍ ലഭിക്കാന്‍ തന്റെ മുന്നില്‍ നഗ്നയായി നില്ക്കാന് സാജിദ് ഖാന് ആവശ്യപ്പെട്ടു എന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഈ സമയത്ത് തനിക്ക് 17 വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഇവര്‍ പറഞ്ഞു.
നേരത്തെ മീടു മുവ്മെന്റിന്റെ ഭാഗമായി സാജിദ് ഖാനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ തനിക്ക് ഇക്കാര്യം തുറുന്നു പറയാന്‍ ധൈര്യമുണ്ടായിരുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറീസിലാണ് ഇവരുടെ വെളിപ്പെടുത്തല്‍.
2018 ലെ മീടു മൂവ്മെന്റിനിടയില് സാജിദ് ഖാനെതിരെ സിനിമാ മേഖലയിലെയും മാധ്യമരംഗത്തെയും സ്ത്രീകള്‍ ആരോപണം ഉന്നയിച്ചിരുന്നു.
‘ശല്യക്കാരെ’ നിലയ്ക്കു നിർത്താൻ ശർവാനി സ്വീകരിച്ച പോംവഴി! നമിച്ചു പോയെന്ന് അമല പോൾ
‘ അയാള്‍ എന്നോട് മോശമായി സംസാരിച്ചു, എന്നെ സ്പര്‍ശിക്കാന്‍ ശ്രമിച്ചു. ഹൗസ്ഫുള് എന്ന സിനിമയില്‍ ഒരു റോള്‍ ലഭിക്കാനായി മുന്നില്‍ വെച്ച് വസ്ത്രങ്ങള്‍ അഴിക്കാനും ആവശ്യപ്പെട്ടു,’ നടിയും മോഡലുമായ യുവതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2018 ലെ മീ ടൂ ആരോപണങ്ങളെ തുടര്‍ന്ന് ഹൗസ് ഫുള്‍ 4 സിനിമാ നിര്‍മാതാക്കള്‍ സാജിദ് ഖാനെ ഒരു വര്‍ഷത്തേക്ക് വിലക്കിയിരുന്നു. എന്നാല്‍ മി ടൂ ആരോപണങ്ങളെ അന്ന് സാജിദ് ഖാന് നിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക