സിംഹത്തിന്റെ ഗർജ്ജനത്തോടെ എന്നാണ് ആനന്ദ് മഹീന്ദ്രയും ആ സ്കൂട്ടറിനെ പരിചയപ്പെടുത്തിയത്. നിരത്തുകൾ കീഴടക്കാനായി എത്തുന്ന പൂഷോയുടെ സ്കൂട്ടറിനെ പറ്റിതന്നെയാണ് ആ വാക്കുകൾ. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പൂഷോ മോട്ടോർ സൈക്കിൾസാണ് അടുത്തിടെ ഫ്രാൻസിൽ പൂഷോ മെട്രോപോളിസ് സ്കൂട്ടർ പുറത്തിറക്കിയത്. ഈ വർഷത്തിന്റെ തുടക്കത്തിൽ ഗ്വാങ്ഡോംഗ് നഗരത്തിലെ പോലീസ് ഫ്ലീറ്റിൽ ഉൾപ്പെടുത്തിയിരുന്നത് ഈ സ്കൂട്ടറായിരുന്നു.
ക്വീന്‍ സിനിമയിലൂടെ ശ്രദ്ധേയനായ എല്‍ദോ മാത്യു വിവാഹിതനായി
സിംഹത്തിന്റെ ഗർജ്ജനത്തോടാണ് ത്രീ വീൽ സ്കൂട്ടറായ മെട്രോപോളിസിനെ അദ്ദേഹം ഉപമിച്ചത്. ത്രീ വീൽ ഡിസൈൻ തന്നെയാണ് എടുത്ത് പറയേണ്ട പ്രധാന പ്രത്യേകതയും. പൂഷോ മെട്രോപോളിസിന്റെ കുറഞ്ഞ നിരക്കിലുള്ള മോഡലിന് ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് വളരെയധികം സാധ്യതയുണ്ടെന്നാണ് ആനന്ദ് മഹീന്ദ്ര പറയുന്നത്. 400 സിസി പവർമോഷൻ LFE എഞ്ചിൻ ലഭിക്കുന്ന ബോൾഡ് ലുക്കിംഗ് സ്കൂട്ടറാണ് പൂഷോ മെട്രോപോളിസ്. മെട്രോപോളിസ് സ്കൂട്ടറിലെ ഒരു സവിശേഷതയാണ് ആന്റി-ലോക്ക് ബ്രേക്കുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക