മിയയും ആഷ്വിനും ഇന്ന് വിവാഹിതരാകും. ഉച്ച കഴിഞ്ഞ് 2.30ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ചാണ് വിവാഹം. വൈകിട്ട് വിവാഹ റിസപ്ഷനും ഉണ്ടാകും. കഴിഞ്ഞ മാസമായിരുന്നു മിയയുടെ മനസമ്മതം. കോവിഡ് പശ്ചാത്തലത്തിൽ വളരെ ലളിതമായ ചടങ്ങിലായിരിക്കും മിയ വിവാഹിതയാകുക. വളരെ അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമേ വിവാഹത്തിന് ഉണ്ടാകുകയുള്ളൂ.
എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകൻ ആഷ്വിനാണ് വരൻ. പാലാ തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളാണ് മിയ. വിവാഹത്തലേന്ന് നടക്കുന്ന മധുരംവെപ്പ് ചടങ്ങിന് വേണ്ടി ഒരുങ്ങി നില്ക്കുന്ന നടിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. മധുരംവപ്പ് ചടങ്ങിന് സാരി ആയിരുന്നു മിയ തിരഞ്ഞെടുത്തിരിക്കുന്നത്.
മിയയുടെ അമ്മ മിനി ആയിരുന്നു മാട്രിമോണിയല്‍ സൈറ്റിലൂടെ അശ്വിനെ വരനായി കണ്ടെത്തിയത്. ജൂണില്‍ നടന്ന വിവാഹനിശ്ചയത്തിന് ശേഷമാണ് മിയ വിവാഹിതയാവാന്‍ പോവുന്ന കാര്യം പുറംലോകം അറിയുന്നത്. മെയ് 30നായിരുന്നു നിശ്ചയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക