ചെറിയ കാലയളവുകൊണ്ട് തന്നെ വലിയ ആരാധക കൂട്ടാതെ സ്വന്തമാക്കിയ നടിയാണ് രജിഷ വിജയൻ. അവതാരകയായി എത്തി പിന്നീട് മലയാള സിനിമാലോകത്തെ മികവുറ്റ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ താരത്തിന് സാധിച്ചു. രജിഷ വിജയൻ നായികയായി എത്തുന്ന സ്പോർട്സ് സിനിമ ‘ഖോ ഖോ ‘ യുടെ ചിത്രീകരണം ആരംഭിച്ചു.
നിരുപക പ്രശംസ നേടിയ ഒറ്റമുറി വെളിച്ചം എന്ന ചിത്രമൊരുക്കിയ രാഹുൽ റിജി നായരാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ടോബിൻ തോമസ് തോമസാണ് ക്യാമറ. സിദ്ധാർഥ് പ്രദീപ്ന്റേതാണ് സംഗീത സംവിധാനം. ഫൈനൽസ് എന്ന ചിത്രത്തിന് ശേഷം മറ്റൊരു സ്പോർട്സ് ചിത്രവുമായി താരം എത്തുകയാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക