കോവിഡ് വ്യാപനത്തിൽ പുതിയ ഉത്തരവുമായി എത്തിയിരിക്കുകയാണ് ഉത്തരകൊറിയ. കോവിഡ് സ്ഥിരീകരണം നടന്നാൽ ഉടൻ വെടിവച്ചു കൊല്ലാനാണ് ഉത്തരവെന്നാണ് റിപ്പോർട്ടുകൾ. ഉത്തര കൊറിയയിലേക്ക് അതിര്‍ത്തി കടന്ന് പ്രവേശിക്കുന്നവരില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ വെടിവെച്ചു കൊല്ലാന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
മോഡലും നടിയുമായ പൂനം പാണ്ഡെ വിവാഹിതയായി
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഉത്തരകൊറിയ ‘ഷൂട്ട് അറ്റ് സൈറ്റ്’ നിര്‍ദേശം സൈനികര്‍ക്ക് നല്‍കിയിരിക്കുന്നത് എന്നാണ് വിവരങ്ങൾ. തങ്ങളുടെ രാജ്യത്ത് ഇതുവരെ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഉത്തര കൊറിയ ഉന്നയിക്കുന്ന അവകാശവാദം. അതേസമയം, വൈറസ് വ്യാപനം തടയുന്നതിനായി ചൈനയുമായുള്ള അതിര്‍ത്തി ഉത്തര കൊറിയ അടച്ചിട്ടിട്ടുണ്ട്. അതിര്‍ത്തിയില്‍ നിന്നു രണ്ട് കിലോ മീറ്റര്‍ വരെയുള്ള ദൂരം ബഫര്‍ സോണാക്കി. ഇവിടെ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയും ചെയ്തു.ചെയ്തിട്ടുണ്ട്. വൻ സുരക്ഷാ സന്നാഹമാണ് അതിർത്തികളിൽ ഉത്തരകൊറിയ ഒരുക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക