മാനന്തവാടി: വയനാട്ടില്‍ മദ്യലഹരിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
വൈകീട്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ യുവതിയെ പിന്തുടര്‍ന്ന യുവാവ് ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് കയറിപ്പിടിക്കുകയായിരുന്നു. കുതറിയോടിയ യുവതിയുടെ കൈക്കും മുഖത്തിനും പരിക്കേറ്റു. തോല്‍പ്പെട്ടി അരണപ്പാറ വെള്ളറ കോളനിയിലെ ബാബു(25) വിനെയാണ് തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക