ന്യൂഡല്‍ഹി: ഡൽഹിയിലെ ഷാസദ ബാഗ് പ്രദേശത്ത് പ്ലാസ്റ്റിക് ഫാക്ടറിയിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. രാവിലെ 9.20 മണിക്കാണ് തീപിടിച്ചതായ വിവരം ലഭിക്കുന്നതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു.
ജപ്പാനിലെ മിയാഗിയില്‍ വന്‍ ഭൂചലനം; നാശനഷ്ടമോ ആളപായമോ ഇല്ല
എന്നാൽ തീ പിടിച്ചതിന്റെ കാരണം വ്യക്തമല്ല. കൂടാതെ ഇതുവരെയും നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ 9 ഫയര്‍ സര്‍വീസ് വാഹനങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക