ന്യൂഡല്‍ഹി: വിമാന കമ്പനികൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ). വിമാന യാത്രക്കിടയില്‍ ഫോട്ടോഗ്രഫി അനുവദിച്ചാലാണ് കമ്പനികൾക്കെതിരെ നടപടിയുണ്ടാകുക.
പ്രത്യേക അനുമതിയില്ലാതെ ആര്‍ക്കും വിമാനത്തിനുള്ളില്‍ ഫോട്ടോയെടുക്കാന്‍ അനുവാദമില്ല. വിമാന കമ്പനികൾ നിയമം ലംഘിച്ചാല്‍ അവര്‍ക്ക് രണ്ടാഴ്ച വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. മാധ്യമപ്രവര്‍ത്തകര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിമാനയാത്രക്കിടെ കങ്കണ റണാവത്തിന്റെ വീഡിയോയും ചിത്രവും പകര്‍ത്തിയത് ഏറെ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക