Home AUTOMOBILE ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് ബജാജ് താല്‍ക്കാലികമായി നിര്‍ത്തി

ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് ബജാജ് താല്‍ക്കാലികമായി നിര്‍ത്തി

ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് താല്‍ക്കാലികമായി ബജാജ് നിർത്തിവച്ചു. ഇലക്ട്രിക് സ്‌കൂട്ടറിന് ആവശ്യക്കാര്‍ ഏറിയതോടെയാണ് ബുക്കിംഗ് നിര്‍ത്തിയതെന്നാണ് റിപ്പോർട്ട്. മാര്‍ച്ച് – ഏപ്രില്‍ മാസത്തിലും സ്‌കൂട്ടറിന്റെ ബുക്കിംഗ് കമ്പനി നിര്‍ത്തിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബുക്കിംഗ് വീണ്ടും നിര്‍ത്തുന്നത്. 1.15 ലക്ഷം രൂപയാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില. നിലവില്‍ പൂനെ, ബംഗളൂരു എന്നിവിടങ്ങളില്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. അര്‍ബന്‍, പ്രീമിയം എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.

സന്ദേശം സിനിമ രണ്ടു പാർട്ടിയെയും ഒരുപോലെ വിമർശിച്ചിട്ടും ഭീഷണിയും വിമര്‍ശനവും വന്നത് കമ്മ്യൂണിസ്റ്റുകാരില്‍ നിന്ന് മാത്രം, കോൺഗ്രെസ്സുകാർ അനങ്ങിയില്ല, സത്യൻ അന്തിക്കാടിന്റെ ചോദ്യവും ഉമ്മൻചാണ്ടിയുടെ മറുപടിയും

എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള 3kWh ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്. 70 കിലോമീറ്ററാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത. സ്റ്റാന്റേര്‍ഡ്, ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും സ്‌കൂട്ടറില്‍ ലഭ്യമാണ്. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. ഇക്കോ മോഡില്‍ ഒറ്റചാര്‍ജില്‍ 95 കിലോമീറ്റര്‍ ദൂരവും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും.

എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, റിവേഴ്‌സ് അസിസ്റ്റ് ഫങ്ഷന്‍ എന്നിവയെല്ലാം സ്‌കൂട്ടറിന്റെ സവിശേഷതകളാണ്.

Also Read :  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് 12 ലക്ഷം രൂപ പിഴ