പതിനാലു വയസ്സുകാർക്കുപോലും പോലും ഓടിക്കാൻ സാധിക്കുന്ന പുത്തൻ ഇലക്ട്രിക്ക് കാറുമായി സിട്രൺ രംഗത്ത്. ‘അമി’ എന്നാണ് ഈ ഇലക്ട്രിക്ക് കാറിനെ ബ്രാൻഡ് വിളിക്കുന്നത്. ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ ആണ് ഈ കുഞ്ഞൻ ഓൾ ഇലക്ട്രിക് കാർ പുറത്തിറക്കിയിരിക്കുന്നത്.
നിരത്തുകളിലിനി പൂഷോയുടെ മെട്രോപോളിസ് ത്രീ വീൽ മാക്സി സ്കൂട്ടറും
ഫ്രഞ്ച് നിയമപ്രകാരം 14 വയസിന് താഴെയുള്ള ഒരാൾക്ക് ഈ വാഹനം ഓടിക്കാൻ സാധിക്കും. വിംഗ് ലൈസൻസും ആവശ്യമില്ല. കാർ പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം മൂന്ന് മണിക്കൂർ സമയമാണ് ആവശ്യം. പ്ലാസ്റ്റിക്കിലാണ് അമി ഇലക്ട്രിക്കിന്റെ ബോഡി നിർമിച്ചിരിക്കുന്നത്. ചെറിയ രണ്ട് സീറ്റർ വാഹനത്തിൽ ആറ് കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് കമ്പനി വാഗ്ദാനം ചെയ്യുന്നു. സിട്രൺ അമി 70 കിലോമീറ്റർ മൈലേജ് നൽകും. മാത്രമല്ല, ഈ ഇലക്ട്രിക് കാറിന് മണിക്കൂറിൽ 45 കിലോമീറ്റർ (27 മൈൽ) വരെ വേഗതയിൽ സഞ്ചരിക്കാനാകും. സിട്രണിന്റെ ഐതിഹാസിക കാറായിരുന്ന ഡ്യൂക്സ് ഷെവാക്സ് അഥവാ 2CV മോഡലിനോട് വളരെ സാമ്യമുള്ളതാണ് പുതിയ അമി ഇലക്ട്രിക്കിന്റെ രൂപകൽപ്പനയെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക