കൂടുതൽ അറബ് രാജ്യങ്ങളെ ഇസ്രായേലുമായി ബന്ധിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ അമേരിക്ക. യു.എ.ഇയ്ക്കും ബഹ്റൈനും പിന്നാലെയാണ് ഈ നീക്കം. കൂടുതൽ രാജ്യങ്ങൾ അധികം വൈകാതെ ഇസ്രായേലുമായി കരാറിലെത്തുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ. ട്രംപിൻെറ മുഖ്യ ഉപദേശകൻ ജറദ് കുഷ്നർ ആണ് ഈ പ്രതീക്ഷ പങ്കുവച്ചെത്തിയത്.
ഇസ്രായേലുമായി കൈകോർക്കാനുള്ള ബഹ്റൈൻ തീരുമാനത്തെ യു.എ.ഇ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം തന്നെ അറബ് നിലപാട് മാറ്റം ഫലസ്തീൻ സംഘടനകൾക്കുള്ളിൽ വലിയ ആശങ്ക രൂപപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇതിവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക