കൊവിഡ് നെഗറ്റിവ് ആയി ചികിത്സ പൂർത്തിയാക്കുന്നവർക്ക് പുതിയ മാർഗ നിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യ വകുപ്പ് .രോഗം ഭേദമായവർ യോഗയും മെഡിറ്റേഷനും ശീലമാക്കണമെന്ന് കേന്ദ്രം നിർദേശിച്ചു . നിർദേശിക്കുന്ന മരുന്നുകൾ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കഴിക്കാമെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ ആരോഗ്യ മാർഗനിർദേശത്തിൽ പറയുന്നു. പ്രഭാത സവാരിയും സായാഹ്ന സാവരിയും ശീലമാക്കണമെന്നും നിർദേശങ്ങളിലുണ്ട്.
രോഗം ഭേദമായവർ തുടർ പരിശോധനകൾ നടത്തണമെന്നും പുതിയ ആരോഗ്യമാർഗ നിർദേശത്തിൽ പറയുന്നു. കൊവിഡ് വന്നു പോയവർക്ക് ഉണ്ടാകുന്ന തുടർ രോഗങ്ങൾ തടയാനാണ് പുതിയ മാർഗനിർദേശം പുറത്തിറക്കിയത്.
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാല്പത്തിയേഴ് ലക്ഷത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം പ്രതിദിന വര്‍ധന തൊണ്ണൂറ്റിയേഴായിരത്തിന് മുകളിലെത്തിയിരുന്നു. രാജ്യത്തെ 60 ശതമാനം രോഗികളുമുള്ള അഞ്ച് സംസ്ഥാനങ്ങളിലും ശനിയാഴ്ച്ച ഉയര്‍ന്ന പ്രതിദിന വര്‍ധനയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക